UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ എന്നും ഞങ്ങളോടൊപ്പം, ജനാധിപത്യത്തിനായി പോരാടും: ഗൗരി ലങ്കേഷിന്റെ പിറന്നാളിന് കനയ്യ കുമാര്‍

“നിങ്ങളുടെ ആശയങ്ങളും ജ്ഞാനവും അനുഭവങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തെ നിലനിര്‍ത്തുന്നതിനുമായുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പമുണ്ട്”

“ഇന്ന് ഗൗരി അക്കയുടെ ജന്മദിനമാണ്. അമ്മ, നിങ്ങളുടെ ഓര്‍മ്മകളും നിങ്ങളുടെ മമതയും എല്ലായ്‌പ്പോഴും ഞങ്ങളോടൊപ്പമുണ്ട്. എന്നാലും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ ആശയങ്ങളും ജ്ഞാനവും അനുഭവങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തെ നിലനിര്‍ത്തുന്നതിനുമായുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പമുണ്ട്” – വിദ്യാര്‍ത്ഥി നേതാവും പൊതുപ്രവര്‍ത്തകനും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ ട്വീറ്റ് ചെയ്തു. ഗൗരി ലങ്കേഷിനോപ്പം ഇരിക്കുന്ന ഫോട്ടോയുമായി ഹിന്ദിയിലാണ് ട്വീറ്റ്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷുമായി വളരെ അടുത്ത സൗഹൃദമാണ് കനയ്യ കുമാറിനുണ്ടായിരുന്നത്.

“അവര്‍ ഞങ്ങള്‍ക്ക് അമ്മയെ പോലെ”, “സഖാവേ, നിങ്ങള്‍ കരുത്തോടെ തുടരുക” – ഗൗരി ലങ്കേഷിനെക്കുറിച്ച് മേവാനി, കനയ്യ, ഉമര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍