UPDATES

ട്രെന്‍ഡിങ്ങ്

മതേതര ചാമ്പ്യന്മാരേ, തോല്‍വി സമ്മതിക്കുമോ? ഹാദിയ കേസില്‍ എംസി ജോസഫൈനും പിണറായി സര്‍ക്കാരിനുമെതിരെ ജെ ദേവിക

പിതാവിന്റെ സംരക്ഷിക്കാനുള്ള അവകാശം എന്ന വാദമുയര്‍ത്തി പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് ഫേസ്ബുക്കിലെ പല ഫെമിനിസ്റ്റുകളും മതേതരരും പുരോഗമനവാദികളും ചെയ്തത്.

ഹാദിയ കേസില്‍ കേരളത്തിലെ പുരോഗമനവാദികളെന്നും മതനിരപേക്ഷരെന്നും ഫെമിനിസ്റ്റുകളെന്നും എല്ലാം അവകാശപ്പെടുന്നവര്‍ തീര്‍ത്തും പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചതെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ജെ ദേവിക. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതത്തിലേയ്ക്ക് മാറിയതെന്നും ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്നുമുള്ള ഹാദിയയുടെ ഇന്നലത്തെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ദേവികയുടെ വിമര്‍ശനം. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈനെയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിനേയും രൂക്ഷമായി വിര്‍ശിച്ചുകൊണ്ടാണ് ദേവികയും ഫേസ്ബുക്ക് പോസ്റ്റ്.

പിതാവിന്റെ സംരക്ഷിക്കാനുള്ള അവകാശം എന്ന വാദമുയര്‍ത്തി പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് ഫേസ്ബുക്കിലെ പല ഫെമിനിസ്റ്റുകളും മതേതരരും പുരോഗമനവാദികളും ചെയ്തത്. മതനിരപേക്ഷ ചിന്തകളും സംഘടനകളും ഈ പ്രശ്‌നത്തില്‍ നിശബ്ദരായിരുന്നു. ഹാദിയോടൊപ്പം ഉറച്ച് നിന്ന തങ്ങള്‍ക്ക് ഇത്തരം ആളുകളോട് പൊറുക്കാനാവില്ലെന്നും ദേവിക പറയുന്നു. സംസ്ഥാന വനിത കമ്മീഷന്‍, സ്ഥലം എംഎല്‍എ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ടവരൊന്നും ഇക്കാര്യത്തില്‍ ആ ഉത്തരവാദിത്തം കാണിച്ചില്ല.

ജെ ദേവികയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

ടീസ്റ്റ സെതല്‍വാദ്, രാജാത്തി സല്‍മ, അമിത് ഭാദുരി, അകീല്‍ ബില്‍ഗ്രാമി, ആശിഷ് നന്ദി, തനിക സര്‍കാര്‍, ആശിഷ് കോത്താരി, സുമിത് സര്‍ക്കാര്‍, സൂസി താരു, നിവേദിത മേനോന്‍, ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട്, സതീഷ് ദേശ്പാണ്ഡെ തുടങ്ങിയ പൊതുപ്രവര്‍ത്തകരെല്ലാം തന്നെ ഹാദിയയെ ഹിന്ദുത്വ ശക്തികളുടെ പിടിയില്‍ നിന്ന് രക്ഷിക്കണമെന്നും മനുഷ്യാവകാശം സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. എന്നാല്‍ ഈ സര്‍ക്കാരോ അതിന്റെ സ്ഥാപനങ്ങളോ എംസി ജോസഫൈനെ പോലെയുള്ള പിണറായി വിജയന്റെ അനുയായികളോ ഇത് പരിഗണിച്ചില്ല. ബ്രാഹ്മിണ്‍ ദണ്ഡനീതിയുടെ വക്താക്കളായി മാറുകയായിരുന്നു ഫേസ്ബുക് ഫെമിനിസ്റ്റുകള്‍. ഹാദിയയുടെ ശബ്ദം ഇടിച്ചുതാഴ്ത്തി അവളുടെ അച്ഛന്റെ ഭരണഘടനവിരുദ്ധമായ അധികാരത്തെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ഇത്തരക്കാര്‍ – ദേവിക കുറ്റപ്പെടുത്തുന്നു.

ഹാദിയയെ മതശക്തികള്‍ക്ക് പന്താടാന്‍ വിട്ടുകൊടുക്കരുത്; വനിതാ കമ്മീഷന് തുറന്ന കത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍