UPDATES

ട്രെന്‍ഡിങ്ങ്

ജൈന സന്യാസിയെ മുസ്ലീങ്ങള്‍ ‘ആക്രമിച്ചു’: സംഘപരിവാര്‍ സൈറ്റിന്റെ നുണയുമായി ട്വിറ്ററില്‍ മോദി ഫോളോ ചെയ്യുന്നവര്‍

പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധനായ ഗൗരവ് പ്രധാന്‍ തുടങ്ങിയവര്‍ ഇക്കാര്യം ട്വിറ്ററിലും മറ്റും ഷെയര്‍ ചെയ്യുന്നുണ്ട്. ഇവരെ രണ്ട് പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുമുണ്ട്.

കര്‍ണാടകയില്‍ ജൈന സന്യാസിയെ മുസ്ലീം യുവാക്കള്‍ ആക്രമിച്ചതായി സംഘപരിവാറിനെ അനുകൂലിക്കുന്നതും വ്യാജ വാര്‍ത്തകള്‍ കൊണ്ട് കുപ്രസിദ്ധി നേടിയതുമായ പോസ്റ്റ്കാര്‍ഡ് ന്യൂസ്. സിദ്ധരാമയ്യയുടെ കര്‍ണാടകയില്‍ ആര്‍ക്കും രക്ഷയില്ല. ഒരു ജൈന സന്യാസിയെ മുസ്ലീം യുവാക്കള്‍ ആക്രമച്ചിരിക്കുന്നു എന്ന് പറഞ്ഞ് നഗ്നനായ സന്യാസിയുടെ ഫോട്ടോകള്‍ അടക്കമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വ്യാജ വാര്‍ത്തയാണെന്ന് ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു. ജൈന സമുദായക്കാരുടെ പ്രസിദ്ധീകരണമായ അഹിംസ ക്രാന്തിയെ ഉദ്ധരിച്ചാണ് ആള്‍ട്ട് ന്യൂസ് ഇക്കാര്യം പറയുന്നത്. ബൈക്കിടിച്ച് പരിക്കേറ്റ സന്യാസി മയങ്ക് സാഗറിന്റെ ചിത്രമാണ് മുസ്ലീം യുവാക്കള്‍ ആക്രമിച്ചെന്ന് പറഞ്ഞ് കൊടുത്തിരിക്കുന്നതെന്ന് ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു.

ഈ സംഭവത്തില്‍ മുസ്ലീം യുവാക്കള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് അഹിംസ ക്രാന്തിയുടെ എഡിറ്റര്‍ മുകേഷ് ജെയിന്‍ ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു. മഹാമസ്തകാഭിഷേക എന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ജൈനരുടെ തീര്‍ത്ഥാടന കേന്ദ്രമായ ശ്രാവണ ബെലഗോളയിലെത്തിയ സന്യാസി നാട്ടിലേയ്ക്ക് മടങ്ങുമ്പോളായിരുന്നു അപകടം. ഇക്കാര്യം മാര്‍ച്ച് 13ന് അഹിംസ ക്രാന്തി വ്യക്തമാക്കിയിരുന്നു.

പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധനായ ഗൗരവ് പ്രധാന്‍ തുടങ്ങിയവര്‍ ഇക്കാര്യം ട്വിറ്ററിലും മറ്റും ഷെയര്‍ ചെയ്യുന്നുണ്ട്. ഇവരെ രണ്ട് പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുമുണ്ട്. കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം വ്യാജ വാര്‍ത്തകള്‍ സജീവമായിരിക്കുന്നു. ഫേസ്ബുക്കില്‍ ദീപക് ഷെട്ടി എന്ന സംഘപരിവാര്‍ അനുഭാവിയുടെ ഈ പോസ്റ്റ് 6000ലധികം പേര്‍ ഷെയര്‍ ചെയ്തിരിക്കുന്നു. പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിലും ഈ വ്യാജ വാര്‍്ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍