UPDATES

ട്രെന്‍ഡിങ്ങ്

30 വര്‍ഷത്തെ സൈനിക സേവനത്തിന് മുഹമ്മദ് അസ്മലിന് പ്രതിഫലം: ഇന്ത്യക്കാരനെന്ന് തെളിയിക്കണം

1971ല്‍ രേഖകളില്ലാതെ അനധികൃതമായി ഇന്ത്യയിലേയ്ക്ക് കുടിയേറിയ ആളാണ് മുഹമ്മദ് അസ്മല്‍ എന്ന് സംശയിക്കുന്നതായി നോട്ടീസ് പറയുന്നു.

30 വര്‍ഷം കരസേനയില്‍ പ്രവര്‍ത്തിക്കുകയും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി (ജെസിഒ) പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള സൈനികന് ഇന്ത്യക്കാരനാണെന്ന് തെളിയിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചു. ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ കോടതിയാണ് ആസാം സ്വദേശിയായ മുഹമ്മദ് അസ്മല്‍ ഹഖിന് നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 13ന് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് ആവശ്യപ്പെടുന്നതായി ഡിഎന്‍എ (ഡെയ്‌ലി ന്യൂസ് അനാലിസിസ്) റിപ്പോര്‍ട്ട് ചെയ്യുന്നു.

1971ല്‍ രേഖകളില്ലാതെ അനധികൃതമായി ഇന്ത്യയിലേയ്ക്ക് കുടിയേറിയ ആളാണ് മുഹമ്മദ് അസ്മല്‍ എന്ന് സംശയിക്കുന്നതായി നോട്ടീസ് പറയുന്നു. 2012ല്‍ അസ്മലിന്റെ ഭാര്യ മംതാജ് ബീഗത്തിനും ഇതേ അനുഭവമുണ്ടായി. ഇന്ത്യന്‍ പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. 30 വര്‍ഷമായി ഞാന്‍ ഇന്ത്യന്‍ ആര്‍മിയില്‍ പ്രവര്‍ത്തിക്കുന്നു. 2012ല്‍ എനിക്കൊരു നോട്ടീസ് കിട്ടി, ഞാന്‍ അനധികൃതമായി ഇന്ത്യയില്‍ കഴിയുന്ന വിദേശിയാണെന്ന് സംശയമുണ്ടെന്ന് കാണിച്ച്. ഞാന്‍ എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. ഞാന്‍ ഇന്ത്യന്‍ പൗരനാണെന്ന് കോടതി വ്യക്തമാക്കി – മുഹമ്മദ് അസ്മല്‍ പറയുന്നു.

എന്തിനാണ് എന്നെ ഇങ്ങനെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സൈന്യത്തിന്റെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തിയിരുന്നു. ട്വിറ്റര്‍ വഴി അഭിഭാഷകന്‍ അമന്‍ വദൂദാണ് ഇക്കാര്യം ഇന്ത്യന്‍ ആര്‍മിയെ അറിയിച്ചത്. മേജര്‍ ഡിപി സിംഗ് ഈ ട്വീറ്റിന് മറുപടിയും അയച്ചു. ഈസ്റ്റേണ്‍ കമാന്‍ഡ്, മുഹമ്മദ് അസ്മലിന് ആവശ്യമായ സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് എന്നെ ഇങ്ങനെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സൈന്യത്തിന്റെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തിയിരുന്നു – അസ്മല്‍ പറയുന്നു.

ട്വിറ്റര്‍ വഴി അഭിഭാഷകന്‍ അമന്‍ വദൂദാണ് ഇക്കാര്യം ഇന്ത്യന്‍ ആര്‍മിയെ അറിയിച്ചത്. മേജര്‍ ഡിപി സിംഗ് ഇക്കാര്യം ഈസ്റ്റേണ്‍ കമാന്‍ഡിനെ അറിയിക്കുകയും ഈസ്റ്റേണ്‍ കമാന്‍ഡ് മറുപടി ട്വീറ്റുമായി രംഗത്ത് വരുകയും ചെയ്തു. മുഹമ്മദ് അസ്മലിനെ ബന്ധപ്പെട്ട് സംസാരിച്ചതായും ആവശ്യമായ സഹായം നല്‍കുമെന്നും ഈസ്റ്റേണ്‍ കമാന്‍ഡ് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍