UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും ആള്‍ക്കൂട്ടക്കൊല; ഇത്തവണ ഗൂഗിള്‍ എഞ്ചിനീയര്‍

പരിക്കേറ്റ മുന്നുപേരില്‍ ഒരാള്‍ ഖത്തര്‍ പൗരന്‍, യാത്രക്കിടെ വിശ്രമിക്കാനായി ബല്‍കൂത്ത് തണ്ടയില്‍ വാഹനം നിര്‍ത്തിയ ഇവര്‍ സ്‌കൂള്‍ വിട്ടുവരുന്ന കൂട്ടികള്‍ക്ക്  മിഠായി നല്‍കിയതോടെയാണ് ആക്രമണം ഉണ്ടായത്.

കുട്ടികളെ തട്ടികൊണ്ട് പോവാനെത്തിയെന്നാരോപിച്ച് കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം തല്ലിക്കൊന്നത് ഗൂഗിളിന്റെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ. ബിദാര്‍ ജില്ലയില്‍ വെള്ളിയാഴ്ചായിരുന്നു സംഭവം. 30 കാരനായ മുഹമ്മദ് അസം എന്ന ഹൈദരാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സല്‍ഹാം ഈദല്‍ ഖുബൈസി (38), മുഹമ്മദ് സല്‍മാന്‍, നൂര്‍ മുഹമ്മദ് എന്നിവര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഹദികേരയിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സല്‍ഹാം ഖത്തര്‍ പൗരനാണ്.

യാത്രക്കിടെ വിശ്രമിക്കാനായി ബല്‍കൂത്ത് തണ്ടയില്‍ വാഹനം നിര്‍ത്തിയ ഇവര്‍ സ്‌കൂള്‍ വിട്ടുവരുന്ന കൂട്ടികള്‍ക്ക്  മിഠായി നല്‍കിയതോടെയാണ് ആക്രമണം ഉണ്ടായത്.  ഇതിനിടെ വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അയല്‍ ഗ്രാമത്തിലേക്ക് നല്‍കിയ വിവരം അനുസരിച്ച് മുര്‍കിയില്‍ വാഹനം തടഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. റോഡില്‍ മരം മുറിച്ചിട്ടായിരുന്നു ഇവിടെ വാഹനം തടഞ്ഞത്. തുടര്‍ന്ന് വാഹനത്തില്‍ നിന്നും വലിച്ചിറക്കിയ അസമിനെ കല്ലുകൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പോലീസെത്തിയാണ് മറ്റ് മുന്നു പേരെ മോചിപ്പിച്ചത്. വാട്‌സ് ആപ്പിലുടെ വിരം കൈമാറിയത് അനുസരിച്ച് നിരവധി പേരാണ് ഇവരെ തടയുന്നതിനായി എത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടി.

കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘം സജീവമാണെന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചരിച്ചതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വ്യാപകമായി ആള്‍ക്കൂട്ട ആക്രമണം അരങ്ങേറിയതിന് പിറകെയാണ് കര്‍ണാടകയിലെ സംഭവം. കഴിഞ്ഞയാഴ്ച്ച മഹാരാഷ്ട്രയിലെ ദുലെ ജില്ലയിയെ ഉള്‍ഗ്രാമമായ റയിന്‍പാടയില്‍ ബസിറങ്ങിയ സംഘത്തിലെ അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. കുട്ടികളോട് സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. തമിഴ്‌നാട്ടിലും സമാനമായ ആക്രമണങ്ങള്‍ അടുത്തിടെ റിപോര്‍ട്ട് ചെയ്തിരുന്നു.

ശരീരത്തിന്റെ നിറം കൊണ്ടാണ് ഈ ഗവ. നഴ്‌സിനെ ആള്‍ക്കൂട്ടം ആക്രമിച്ചതെങ്കില്‍ ഈ കേരളത്തെ ഭയക്കണം

ആകസ്മികമല്ല ആൾക്കൂട്ട കൊലകൾ; വേണ്ടത് തൊലിപ്പുറ ചികിത്സയല്ല

അത്ര നിഷ്‌കളങ്കമല്ല ഈ ആള്‍ക്കൂട്ടം; ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്നു ഈ മോബോക്രസി

ആള്‍ക്കൂട്ടഹിംസ ഒരു ക്രമസമാധാന പ്രശ്നമല്ല; അതൊരു രാഷ്ട്രീയ വെല്ലുവിളിയാണ്

ആള്‍ക്കൂട്ടം തല്ലിക്കൊന്നവരും മൌനത്തിലൊളിച്ച ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍