UPDATES

ട്രെന്‍ഡിങ്ങ്

പീഡനം പീഡനമാണ്, ബാലപീഡനങ്ങള്‍ രാഷ്ട്രീയവത്കരിക്കരുത്; മോദിയുടെ അഭ്യര്‍ത്ഥന

ലണ്ടനില്‍ വച്ചായിരുന്നു മോദിയുടെ പ്രതികരണങ്ങള്‍

കതുവ, ഉന്നാവോ സംഭവങ്ങളില്‍ രാജ്യം അതിന്റെ പ്രതിഷേധം ശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന; പീഡനങ്ങളെ രാഷ്ട്രീയവത്കരിക്കരുത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിലെ ചരിത്രപരമായ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിച്ച ഭാരത് കി ബാത്, സബ്‌കെ സാഥ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

കുട്ടികളെ പീഡിപ്പിക്കുന്നത് തീര്‍ച്ചയായും രാഷ്ട്രീയവത്കരിക്കരുത്. പീഡനം പീഡനമാണ്. നമ്മളെപ്പോഴും തിരക്കുന്നത് നമ്മുടെ പെണ്‍കുട്ടികള്‍ എന്തു ചെയ്യുന്നു, എവിടെ പോകുന്നുവെന്നാണ്, നമ്മുടെ ആണ്‍കുട്ടികളെ കുറിച്ച് ഇത്തരം അന്വേഷങ്ങള്‍ വേണം. ആരാണോ ഈ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവനും ആരുടെയെങ്കിലും മകന്‍ ആയിരിക്കും- മോദി പറയുന്നു.

വാ തുറന്ന് വല്ലപ്പോഴെങ്കിലും എന്തെങ്കിലും സംസാരിക്കൂ എന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം പരിഹാസം ഉയര്‍ത്തിയതിനു പിന്നാലെയാണ് കതുവ, ഉന്നാവോ സംഭവങ്ങളിലുള്ള പ്രതികരണം എന്ന നിലയില്‍ മോദിയുടെ വാക്കുകള്‍ വന്നത്.

ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര പീഡനങ്ങള്‍ നടന്നൂ, മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര പീഡനങ്ങള്‍ നടന്നൂ എന്നു കണക്കെടുത്ത് ഞാന്‍ ഒരിക്കലും രസിക്കാറില്ല. പീഡനം പീഡനം മാത്രമാണ്. ഇപ്പോള്‍ നടന്നതായാലും മുമ്പ് നടന്നതായാലും. തീവ്രവമായ വേദനയാണത്. പീഡന സംഭവങ്ങള്‍ രാഷ്്ട്രീയവത്കരിക്കരുത്.

ഒരു മകളുടെ പീഡനം രാജ്യത്തിന് നാണക്കേടാണ്. പക്ഷേ, വിവിധ സര്‍ക്കാരുകളുടെ കാലത്ത് നടന്ന പീഡനങ്ങള്‍ നമുക്ക് താരതമ്യം ചെയ്യാന്‍ കഴിയുമോ? ഞങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് ഇത്ര പീഡനങ്ങള്‍ നടന്നു നിങ്ങളുടെ കാലത്ത് ഇത്ര നടന്നു എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല. മോശമായൊരു വഴിയിലൂടെ ഈ വിഷയങ്ങള്‍ പരിഹരിക്കാനാവില്ല; മോദി പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍