UPDATES

ട്രെന്‍ഡിങ്ങ്

പതിനെട്ടാം പടിയിൽ കയറി നിന്ന് നൃത്തം ചവിട്ടിയവരൊക്കെ പ്രളയകാലത്ത് എവിടെയായിരുന്നു?

കേരളത്തിൽ കോൺഗ്രസ്സും ബി ജെ പി യും നിലവിൽ താലോലിക്കുന്നത് ഒരോയൊരു സ്വപ്നം തന്നെ ; കേരളത്തിലെ ഇടതു മുന്നണി സർക്കാരിനെ അട്ടിമറിക്കുക.

കെ എ ആന്റണി

കെ എ ആന്റണി

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത സർവ കക്ഷി സമവായ ചർച്ച കട്ടപ്പൊക. എന്നുവെച്ചാൽ സർക്കാർ മുന്നോട്ടുവെച്ച വളരെ ലളിതമായ ഉപാധിപോലും കേൾക്കാൻ തയ്യാറാവാതെ കേരളത്തിലെ കോൺഗ്രസ് നേതൃത്വവും ബി ജെ പി നേതൃത്വവും അവർക്കൊപ്പം നിൽക്കുന്നവരും തങ്ങൾ ഒരേ തൂവൽ പക്ഷികൾ എന്ന് ഒരിക്കൽ കൂടി ഉച്ച സ്വരത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു എന്ന് സാരം .

ശബരിമല തന്ത്രി – പന്തളം രാജ കുടുംബ ചർച്ചയിലും പ്രത്യേകിച്ചൊരു അഭിപ്രായ രൂപീകരണം നടന്നില്ലായെന്നതിനാൽ പ്രതീക്ഷിച്ചിരുന്നതുപോലെ സമവായ ചർച്ചകൾ വിജയം കണ്ടില്ലെന്ന് തന്നെ വേണം കരുതാൻ. എങ്കിലും ചർച്ച കഴിഞ്ഞു പുറത്തിറിങ്ങിയ പന്തളം രാജ കുടുംബാംഗം ശശികുമാര വർമ്മ പറഞ്ഞ ‘ ചർച്ച തികച്ചും സൗഹാർദ്ദ പരം ‘ ആയിരുന്നു എന്ന പ്രതികരണത്തിൽ ചില്ലറ ആശ്വാസം നിലനിൽക്കുന്നുവെന്നു വേണമെങ്കിൽ പറയാം. പക്ഷെ സർക്കാർ മുന്നോട്ടുവെച്ച ഏതെങ്കിലും ഘട്ടത്തിലൊക്കെ യുവതികൾക്കും പ്രവേശനം ആയിക്കൂടെയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തോട് ഞങ്ങൾ ആലോചിച്ചു പറയാം എന്നാണ് മുഖ്യമന്ത്രിയോട് പറഞ്ഞതെന്ന മാധ്യമ പ്രവർത്തകർക്കുള്ള മറുപടിയിൽ തന്നെ എല്ലാം ഏതാണ്ട് വ്യക്തമാണ്. അതായത് എല്ലാം കേരളത്തിലെ സംഘപരിവാറും അവർക്കൊത്ത കോൺഗ്രസിനും ഒപ്പം തന്നെയാണ് തങ്ങളുമെന്നു തന്നെ.

കേരളത്തിൽ കോൺഗ്രസ്സും ബി ജെ പി യും നിലവിൽ താലോലിക്കുന്നത് ഒരോയൊരു സ്വപ്നം തന്നെ ; കേരളത്തിലെ ഇടതു മുന്നണി സർക്കാരിനെ അട്ടിമറിക്കുക. അതിൽ കുറഞ്ഞതൊന്നും ഇരു പാർട്ടികളുടെയും അജണ്ടയിൽ ഇല്ല എന്നതിനാൽ ഒത്തുകിട്ടിയ ഒരു അവസരമായി ശബരിമല യുവതി പ്രവേശന വിഷയത്തെ ( വിത്യസ്തമെന്ന് തോന്നിപ്പിക്കാമെന്നു അവർ കരുതുന്നുവെങ്കിലും) ഇതിനകം തന്നെ പരസ്യമായിക്കഴിഞ്ഞ കോമൺ പ്ലാറ്റ്ഫോം എത്രകണ്ട് ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്ന മത്സരത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഇരു കൂട്ടരും.

അല്ലെങ്കിലും കേന്ദ്രം ആര് ഭരിക്കണം എന്ന കാര്യത്തിലല്ല, കേരളത്തിൽ ഭരണവും കീശനിറയെ പണവും എന്ന പതിവ് ശൈലി ഇക്കുറി കെ പി സി സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രൻ വന്നപ്പോൾ ചിലരെങ്കിലും കരുതിയിരുന്നു . ഇതേ തോന്നൽ മുൻപ് വി എം സുധീരൻ വന്നപ്പോഴും ഉണ്ടായിരുന്നു. പക്ഷെ ഗ്രൂപ്പിൽ നിന്നും മോചനമില്ലെന്നു പറയുമ്പോഴും മുൻപൊരിക്കൽ എ കെ ആന്റണി പരസ്യമായി പറഞ്ഞതുപോലെ പകൽ ഗാന്ധി കോൺഗ്രെസ്സാകുമ്പോഴും രാത്രി ആർ എസ് എസ് ചമയുന്ന ശീലം ഇനിയും വെടിയാൻ തയ്യാറല്ലെന്ന നിലപാടിൽ തന്നെയാണ് കേരളത്തിലെ ഒരു വലിയ വിഭാഗം കോൺഗ്രെസ്സുകാരും അവർക്കു നേതൃത്വം നൽകുന്നവരും എന്ന് ശബരി മല വിഷയത്തിൽ അവർ കൈക്കൊള്ളുന്ന നിലപാടിൽ നിന്നും ഏറെക്കുറെ വ്യക്തമാണ്.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിയിലേക്ക് നയിച്ച പരാതിക്കാരുടെ ആർ എസ് എസ് ബാന്ധവം ആർക്കും അറിയാത്തതല്ല. തന്നെയുമല്ല വിധി വന്നയുടനെ അതിനെ സ്വാഗതം ചെയ്ത ആർ എസ് എസ് – ബി ജെ പി – കോൺഗ്രസ് നേതാക്കളുടെയും ആദ്യ പ്രതികരണങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് കേരളത്തിലെ കോൺഗ്രസ് – ബി ജെ പി നേതാക്കൾ സർക്കാർ അട്ടിമറി എന്ന വലിയൊരു സ്വപനം മുന്നിൽ കണ്ട് രംഗത്തിറങ്ങിയതെന്നതൊക്കെ പഴയ കാര്യം. പക്ഷെ ഇക്കഴിഞ്ഞ ദിവസ്സം യുവതി പ്രവേശനത്തെ ശരിവെച്ചുകൊണ്ടു ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിക്കു സ്റ്റേ ഇല്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സമവായ ചർച്ചക്കായി സർവ കക്ഷി യോഗം വിളിച്ചതിനു പിന്നാലെ കോൺഗ്രസിന്റെയും ബി ജെ പി യുടെയും സംസ്ഥാന നേതാക്കൾ നടത്തിയ ആദ്യ പ്രതികരണത്തിൽ നിന്നും അവരുടെ മനസ്സിലിരുപ്പ് വ്യക്തമായിരുന്നു. അതേ പ്രതികരണം തന്നെയാണ് ഇന്നത്തെ ചർച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി ജെ പി കേരളാ അധ്യക്ഷൻ പി എസ ശ്രീധരൻ പിള്ളയും നടത്തിയതെന്നതിൽ നിന്നും അവർ എത്രകണ്ട് ഒരേതൂവൽ പക്ഷികൾ എന്ന കാര്യം കൂടുതൽ വ്യക്തമായിരിക്കുന്നു.

ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒരു സംശയം ബാക്കിയാവുന്നു. ഇനിയിപ്പോൾ ഭക്തി ഭ്രാന്തു നിറഞ്ഞു കത്തി ഇവർ സ്ത്രീകളെ പൊതു ശത്രുക്കളായി പ്രഖ്യാപിച്ചു കളയുമോ ? അക്കൂട്ടത്തിൽ ഇവരുടെയൊക്കെ ‘അമ്മ പെങ്ങന്മാരും ഭാര്യ പെണ്മക്കളുമുണ്ടാകുമോ ? ഉണ്ടാകാതെ വയ്യല്ലോ. ഭക്തി വ്യാജമാകുമാകുകയും അതൊരു അന്ത വിശ്വാസമായി മാറുകയും ചെയ്യുന്ന ഇക്കാലത്ത് കേരളത്തിന് വെളിയിൽ പണ്ട് നടന്നതും ഇപ്പോൾ തുടരുന്നതുമായ പെൺ ഭ്രൂണ ഹത്യ കേരളത്തിലും വേരുറപ്പിച്ചു കൂടായ്കയില്ല. ശബരി മലയിലെ യുവതി പ്രവേശനത്തെ സ്വാഗതം ചെയ്ത കൊല്ലം ഡി സി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ ശബ്ദം തന്നെ കേൾക്കാനില്ല എന്നതുകൂടി ഓർക്കേണ്ടതുണ്ട്.

ഇനിയിപ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില ചാനൽ വൈതാളികർ ക്യാമ്പയിൻ നടത്തുന്ന മറ്റൊരു വിഷയത്തിലേക്ക്. ശബരിമല മണ്ഡല കാല സീസൺ ആയിട്ടും പമ്പയിലും മറ്റും ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നതാണ് അവരുടെ വലിയ പരാതി. ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത യഥാർത്ഥ ഭക്തർ മല കയറിയിരുന്നു എന്ന കാര്യം സംഘികളേയും കോൺഗ്രെസ്സിനെയുംപോലെ ഇക്കൂട്ടരും സൗകര്യപൂർവം മറക്കുന്നു. ഇനിയിപ്പോൾ പുതിയ കാലത്തു കൂടുതൽ സൗകര്യങ്ങൾ വേണമെങ്കിൽ ഇപ്പോൾ ഭക്തി, ആചാരം , ആചാര ലംഘനം എന്നൊക്കെ പറഞ്ഞു പതിനെട്ടാം പടിയിൽ കയറി നിന്ന് നൃത്തം ചവിട്ടുന്ന ഇവരൊക്കെ പ്രളയകാലത്ത് എവിടെയായിരുന്നുവെന്ന് ചോദിക്കണം. സ്വന്തം ജീവൻ രക്ഷിക്കാൻ ത്രാണിയില്ലാത്തവന്റെ ദൈവത്തിന്റെ ബ്രഹ്മചര്യ രക്ഷയെക്കുറിച്ചോർത്തു ലജ്ജിക്കുകയല്ലാതെ തരമില്ല.

കേരളത്തില്‍ കാലുകുത്താന്‍ സമ്മതിക്കാതിരിക്കാന്‍ തൃപ്തി ചെയ്ത തെറ്റുകള്‍ ഇതാണ്

ശബരിമലയില്‍ അയ്യപ്പനുണ്ട്; നെടുമ്പാശേരിയിലോ?

പിണറായി നവോത്ഥാന പ്രസംഗം നടത്തിയ തെരുവുകളിലിപ്പോൾ ആര് നടക്കണെമെന്ന് തീരുമാനിക്കുന്നത് സംഘപരിവാറാണ്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍