UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ മെഡിക്കല്‍ കോളേജ് കോഴ: പാര്‍ലമെന്റില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

സിപിഎമ്മിലെ എംബി രാജേഷാണ് പ്രതിപക്ഷത്ത് നിന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോഴ ആരോപണത്തിന്റെ ദേശീയതലത്തിലെ ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതായുള്ള കണ്ടെത്തല്‍ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. സിപിഎമ്മിലെ എംബി രാജേഷാണ് പ്രതിപക്ഷത്ത് നിന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭാനടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്തുണയുമായി സിപിഎം, കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. കോഴ ആരോപണത്തിന്റെ ദേശീയതലത്തിലെ ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു.

ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് കോഴ ഇടപാട് നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസിലെ കെസി വേണുഗോപാല്‍ ആരോപിച്ചു. സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല. പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ആവശ്യം. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവച്ചു. ബിജെപി പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ആണ് ഇന്നലെ പുറത്തുവിട്ടത്. എംടി രമേശ്‌ അടക്കമുള്ള നേതാക്കളുടെ പേര് ആരോപണവിധേയരുടെ കൂട്ടത്തിലുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍