UPDATES

ട്രെന്‍ഡിങ്ങ്

മോദി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു; ഭരണം നടത്തുന്നത് കുത്തകള്‍ക്ക് വേണ്ടി: രാഹുല്‍ ഗാന്ധി

ഇന്ധന വില കുത്തരെ ഉയരുമ്പോള്‍ അദ്ദേഹത്തിന് മിണ്ടാട്ടമില്ല. റാഫേലിനെ കുറിച്ചും മോദിക്ക് പ്രതികരണമില്ല.

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് ആഹ്വാനം ചെയത ഭാരത് ബന്ദിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ധര്‍ണയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹി രാം ലീലാ മൈതാനിയില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്ത് വന്‍ വികസനങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മോദിക്ക് ഇപ്പോള്‍ മൗനമാണ്. ഇന്ധന വില കുത്തരെ ഉയരുമ്പോള്‍ അദ്ദേഹത്തിന് മിണ്ടാട്ടമില്ല. റാഫേലിനെ കുറിച്ചും മോദിക്ക് പ്രതികരണമില്ല. രാജ്യത്തെ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ മോദിയുടെ സുഹൃത്തുക്കളായ കുത്തക മുതലാളിമാര്‍ക്ക് മാതമാണ് നല്ലകാലമൈന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിക്കുന്നു.

ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ്‌കേന്ദ്ര സര്‍ക്കാരിന്റെ നയം. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മോദി ഭിന്നിപ്പുണ്ടാക്കുകയാണ്. ബിജെപിയെ വരുന്ന തിരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കും. തിരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടും, നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കി. രാജ്യത്തെ ഒരോ ചെറുകിടക്കാരന്റെയും ജീവിതം തകര്‍ത്ത നടപടിയായിരുന്നു. രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും നില വളരെ പരിതാപകരമാക്കി. രൂപയുടെ മൂല്യം മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കൂപ്പു കുത്തിയിരിക്കുകയാണ്. ഇന്ധന വിലര്‍ധന പതിന്മടങ്ങ് വര്‍ധിച്ചു കൊണ്ടിരിക്കുന്നു. സാധരണജനങ്ങള്‍ക്ക് ജീവിതം വഴിമുട്ടിയ അവസ്ഥയാണ്, സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നടപടികളാണ് ഇതിന് കാരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗത്തില്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍