UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി ജയരാജന്‍ ബിംബമോ? സമകാലിക മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നത് ഇങ്ങനെ

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയ്ക്കാണ് അംഗീകാരം ലഭിക്കുന്നത്

തനിക്കുള്ള ജനകീയതയില്‍ പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി ഉണ്ടാകേണ്ട കാര്യമില്ലെന്ന് പി ജയരാജന്‍. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് താന്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമകാലിക മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജയരാജന് പാര്‍ട്ടിക്കുള്ളിലെ ജനകീയതയില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

പാര്‍ട്ടിക്ക് അതീതമായല്ല, പാര്‍ട്ടിക്ക് വിധേയമായ പ്രവര്‍ത്തനങ്ങളാണ് ഞാന്‍ നടത്തുന്നത്. ശത്രുക്കള്‍ക്കെതിരായി ഉറച്ച നിലപാട് സ്വീകരിച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ബന്ധുക്കള്‍ക്കിടയില്‍ നല്ല പിന്തുണ തനിക്ക് ലഭ്യമാകാന്‍ ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കുള്ള അംഗീകരമാണത്. പാര്‍ട്ടിയുമായുള്ള ബന്ധം വിട്ടുകഴിഞ്ഞാല്‍ തനിക്ക് ഈ അംഗീകാരം കിട്ടുമോയെന്നും അദ്ദേഹം ചോദിക്കുന്നു. സംസ്ഥാനത്തും രാജ്യത്തും തന്നെ പാര്‍ട്ടിയുടെ ഏറ്റവും സുശക്തമായ സ്വാധീനമുള്ള കേന്ദ്രത്തില്‍ പാര്‍ട്ടിയുടെ സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിച്ചു.

ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികള്‍ കായിക ആക്രമണം നടത്തുക മാത്രമല്ല ചെയ്യുന്നത്. വിശ്വാസികളെ വഴിതെറ്റിച്ച് മതഭ്രാന്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഉദാഹരണത്തിന് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര. ചെറിയ കുഞ്ഞുങ്ങളെയടക്കം ശ്രീകൃഷ്ണ ഭക്തിയുടെ പേരില്‍ ഘോഷയാത്രയില്‍ പങ്കെടുപ്പിച്ച് പടിപടിയായി ആര്‍എസ്എസിന്റെ ശാഖയിലേക്ക് കൊണ്ടുപോകുക. ഇതാണ് അവരുടെ പരിപാടി. അതിനെ ഫലപ്രദമായി ചെറുക്കുന്നതിന് വേണ്ടി കണ്ണൂരില്‍ നടത്തിയ പ്രവര്‍ത്തനമുണ്ട്. സാംസ്‌കാരിക ഘോഷയാത്ര. ഇത് രണ്ടും മാധ്യമങ്ങളും ജനങ്ങളും ശ്രദ്ധിച്ചു. വിശ്വാസികള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ പേര്‍ സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുത്തു. അവര്‍ നടത്തിയ ശ്രീകൃഷ്ണഘോഷയാത്ര ആര്‍എസ്എസ് പരിപാടിയായി ചുരുക്കപ്പെട്ടു. അപ്പോള്‍ അവര്‍ക്ക് മൂര്‍ദ്ധാവില്‍ അടികൊണ്ടതു പോലെയായി. കാരണം രാജ്യത്തുടനീളം വിശ്വാസികളെ വഴിതെറ്റിച്ച് സംഘപരിവാരത്തിന്റെ ഭാഗമാക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇവിടെ അതിന് സാധിക്കുന്നില്ല. അതിന് മുഖ്യകാരണക്കാരന്‍ ജില്ലാ സെക്രട്ടറിയാണ്. അപ്പോള്‍ ജില്ലാ സെക്രട്ടറിയെ ലക്ഷ്യം വച്ചുള്ള പ്രചരണം അവര്‍ നടത്തുന്നു. ഇതുപോലെ തന്നെയാണ് കോണ്‍ഗ്രസും. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്ക് വേണ്ടിയുമൊക്കെ അവര്‍ പ്രസംഗം നടത്തും. പക്ഷേ ജനാധിപത്യം അര്‍ത്ഥപൂര്‍ണമാക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും സിപിഎമ്മാണ് ശ്രമിക്കുന്നത്.

മറ്റൊന്ന് സാന്ത്വന പരിചരണ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ഏറ്റവും വലിയ ജനകീയ പ്രവര്‍ത്തനം നടത്തുന്നത് സിപിഎം നേതൃത്വത്തിലുള്ള സാന്ത്വന പരിചരണ ജീവകാരുണ്യ പ്രസ്ഥാനമാണ്. അതിന്റെ മുന്‍പന്തിയില്‍ ഞാനുണ്ട്. സ്വാഭാവികമായും ഇതിന്റെയെല്ലാം ഫലമായുള്ള അംഗീകാരമാണ് എനിക്ക് കിട്ടുന്നത്. കമ്മ്യൂണിസ്റ്റുകള്‍ വെള്ളത്തിലെ പരല്‍മീനിനെ പോലെയായിരിക്കണം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയ്ക്കാണ് ഇത്തരത്തില്‍ അംഗീകാരം ലഭിക്കുന്നത്. അത് പാര്‍ട്ടിയുടെ ഭാഗമായിട്ടാണ്. പാര്‍ട്ടിയില്‍ നിന്നും വേറിട്ട് ഒരു വ്യക്തി എന്ന നിലയ്ക്കല്ല ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നതും ബഹുമാനിക്കുന്നതും. പാര്‍ട്ടിയുടെ ഭാഗമായിട്ടുള്ള പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല സ്‌നേഹവും അംഗീകാരവും ഉണ്ട്. അദ്ദേഹം പറയുന്നു.

read more:പി കെ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്ന നിലപാടിലുറച്ച് പി ജയരാജന്‍; സിഒടി നസീര്‍ നിലപാടുള്ള ആള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍