UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയിലെ പോലീസ് വ്യൂഹമെന്നത് വ്യാജപ്രചരണം; തെളിവുകളുമായി പി രാജീവ്

ചിലരുടെ അജണ്ടകളിൽ തല വെച്ച്‌ കൊടുക്കാതിരിക്കേണ്ടത്‌ എത്രമാത്രം അനിവാര്യമാണെന്ന് വിവേകമുള്ള മലയാളികൾക്ക്‌ മനസിലാവുമല്ലോ

ശബരിമല സന്നിധാനത്ത്‌ പൊലീസിനെ നിറച്ചുവെന്ന തരത്തില്‍ പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുള്ള പൊലീസ് വ്യൂഹത്തിന്‍റെ രണ്ട് ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രചരണം കാട്ടു തീ പോലെ ആണ് പരക്കുന്നത്.യുവതികളെ പ്രവേശിപ്പിക്കാനായി സര്‍ക്കാര്‍ വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നാണ് രണ്ട് ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്ക് ഇനിയും അവസാനിച്ചിട്ടില്ല എന്ന് വേണം അനുമാനിക്കാൻ.

അതിനിടെ, സന്നിധാനത്തെ പൊലീസ് വ്യൂഹം എന്ന പ്രചരണം തെറ്റാണെന്ന് തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്. പ്രചരണത്തിനായി ഉപയോഗിച്ചിട്ടുള്ള രണ്ട് ചിത്രങ്ങളും പഴയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലരുടെ അജണ്ടകളിൽ തല വെച്ച്‌ കൊടുക്കാതിരിക്കേണ്ടത്‌ എത്രമാത്രം അനിവാര്യമാണെന്ന് വിവേകമുള്ള മലയാളികൾക്ക്‌ മനസിലാവുമല്ലോ എന്ന് ഫേസ്ബുക്കിലൂടെ ചോദിച്ചുകൊണ്ടാണ് പി രാജീവ് വ്യാജ പ്രചരണത്തെ തുറന്നുകാട്ടുന്നത്.

2016 ഡിസംബറിൽ ബാബറി മസ്ജിദ്‌ തകർത്തതിന്റെ വാർഷികവുമായി ബന്ധപ്പെട്ട്‌ സന്നിധാനത്ത്‌ അതീവ സുരക്ഷ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വാർത്തക്കൊപ്പം ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രം ഉപയോഗിച്ചാണ് ശബരിമലയിലെ ഇപ്പോഴത്തെ പോലീസ് സന്നാഹം എന്ന പേരിൽ ചിലർ പ്രചരിപ്പിച്ചത്. ഹിന്ദുവിന്റെ വാർത്തയുടെ ലിങ്കും പി രാജീവ് നൽകിയിട്ടുണ്ട്.

ഹിന്ദുക്കള്‍ക്ക് വിപത്തുണ്ടാക്കുന്ന ഗുജറാത്തുകാരന്‍; ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം തൊഗാഡിയയെ ലക്ഷ്യം വച്ചതിനു പിന്നില്‍

കേരളം പിടിക്കാന്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച 10 നുണകള്‍

ബെസ്റ്റ് ആക്ടർ കുടുങ്ങി : പൊലീസ് മര്‍ദ്ദിക്കുന്നതായി അഭിനയിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ച ആര്‍.എസ്.എസ് പ്രവത്തകന്‍ അറസ്റ്റില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍