UPDATES

സയന്‍സ്/ടെക്നോളജി

സംസ്ഥാന സര്‍ക്കാരിന്റെ 7 വെബ്‌സൈറ്റുകള്‍ പാക്കിസ്ഥാന്‍ ഹാക്കേഴ്‌സ് തകര്‍ത്തു

ഫൈസല്‍ അഫ്‌സല്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഹാക്കിങ് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്

കേരള സര്‍ക്കാരിന്റെ ഏഴോളം വെബ്‌സൈറ്റുകള്‍ പാക്കിസ്ഥാന്‍ ഹാക്കേഴ്‌സ് തകര്‍ത്തു. ഇന്നലെ രാവിലെയോടെയാണ് സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്. ksac.kerala.gov.in, ayurveda.kerala.gov.in, jalanidhi.kerala.gov.in, roadsafety.kerala.gov.in, kscewb.kerala.gov.in, keralanews.gov.in തുടങ്ങിയ സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ഫൈസല്‍ അഫ്‌സല്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഹാക്കിങ് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒഫീഷ്യല്‍ പാക് സൈബര്‍ അറ്റാക്കേഴ്‌സ് പിഎസ്എ എന്ന ഗ്രൂപ്പിലെ ഹാക്കറാണെന്നാണ് ഈ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമ അവകാശപ്പെടുന്നത്. കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കിങ് ഗ്രൂപ്പുമായുള്ള പ്രശ്‌നങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ സൈറ്റുകളേ ആക്രമിക്കാന്‍പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് കേരള സൈബര്‍ വാരിയേഴ്‌സ് അടക്കമുള്ള കേരളത്തിലെ മറ്റ് ഹാക്കേഴ്‌സ് ഗ്രൂപ്പുകള്‍ പാക്കിസ്ഥാനിലേ നിരവധി സൈറ്റുകള്‍ തകര്‍ത്തിരുന്നു. പാക് ഹാക്കര്‍മാരും ഇന്ത്യന്‍ ഹാക്കഴേസും (പ്രത്യേകിച്ച് കേരള ഹാക്കേഴ്‌സ്) നാളുകളായി ഇരു രാജ്യങ്ങളുടെയും സൈറ്റുകള്‍ പരസ്പരം ആക്രമിക്കുന്നു.

സൈറ്റുകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ സംസ്ഥാന ഐടി മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. ചില സൈറ്റുകള്‍ പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍