UPDATES

ട്രെന്‍ഡിങ്ങ്

‘പാക്കിസ്ഥാന്‍ ഗൂഡാലോചന’യില്‍ കേസ് എടുക്കാത്തതെന്ത്? മോദിക്ക് പ്രകാശ് രാജിന്റെ തുറന്ന കത്ത്

നടപടി സ്വീകരിക്കുന്നതിന് പകരം എന്തിനാണ് താങ്കള്‍ ജനങ്ങളോട് പരാതി പറയുന്നത്?

കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി പാക്കിസ്ഥാനുമായി ഗൂഡാലോചന നടത്തി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം ചൂടേറിയ വിവാദമായി പടര്‍ന്നുപിടിക്കുകയാണ്. നിരവധി പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും ബിജെപിയില്‍ തന്നെയുള്ള നടനും എം പിയുമായ ശത്രുഘ്നന്‍ സിന്‍ഹയും മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. നേതാക്കള്‍ പാക്കിസ്ഥാനുമായി ഗൂഡാലോചന നടത്തി എന്ന ആരോപണത്തിന് തെളിവുണ്ടെങ്കില്‍ കേസെടുക്കാത്തത് എന്താണ് എന്ന ചോദ്യവുമായി തന്റെ ട്വിറ്റര്‍ പേജില്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. കത്തിന്റെ പൂര്‍ണ്ണരൂപം.

എന്താണ് പാക്കിസ്ഥാന്‍ നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ ചെയ്തത്? ഒരു പൌരനെന്ന നിലയില്‍ പ്രധാനമന്ത്രിക്കുള്ള എഴുത്ത്.

എന്റെ എത്രയും പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക്,

പ്രിയപ്പെട്ട സര്‍,

രാജ്യത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാനപ്പെട്ടതും സ്വാധീന ശക്തിയുള്ളതുമായ നേതാക്കള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും നമ്മുടെ രാജ്യത്തെ ആര് നയിക്കണം എന്നു തീരുമാനിക്കാനും വേണ്ടി നമ്മുടെ ശത്രു രാജ്യവുമായി ഗൂഡാലോചന നടത്തി എന്നാണ് താങ്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഈ ഗൂഡാലോചനയെ കുറിച്ച് താങ്കള്‍ക്ക് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയില്‍ അവരെ നിയമത്തിന്റെ കാരങ്ങളില്‍ കുടുക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും വേണം. കാരണം ഇത് വലിയ അപകടവും നമ്മുടെ രാജ്യത്തിന് നേരെയുള്ള സുരക്ഷാ ഭീഷണിയുമാണ്. നടപടി സ്വീകരിക്കുന്നതിന് പകരം എന്തിനാണ് താങ്കള്‍ ജനങ്ങളോട് പരാതി പറയുന്നത്? വെറുതെ ചോദിച്ചന്നെയുള്ളൂ..

കേരളം ഭയമില്ലാതെ ജീവിക്കാവുന്ന ഏക സംസ്ഥാനം: പ്രകാശ് രാജ്

മോദി, താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; ആര്‍എസ്എസിന്റെ കവല പ്രാസംഗികനല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍