UPDATES

ട്രെന്‍ഡിങ്ങ്

“പാകിസ്താന്‍ നിങ്ങളുടെ ശത്രുവല്ല”: വാസിം അക്രം ഇന്ത്യയോട്

“നമ്മള്‍ രണ്ട് പേരും ഒരേ ശത്രുവിനെതിരെയാണ് യുദ്ധം ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ ഇനിയും നമ്മള്‍ എത്ര ചോര ചിന്തണം” – ?

പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവല്ല എന്നാണ് ഇന്ത്യക്കാരോട് വിഖ്യാത മുന്‍ പാക് ക്രിക്കറ്റ് താരവും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹകളിക്കാരനുമായിരുന്ന വാസിം അക്രം പറയുന്നത്. ഞാന്‍ ഹൃദയത്തില്‍ തൊട്ട് ഇന്ത്യക്കാരോട് പറയുന്നു, പാകിസ്താന്‍ നിങ്ങളുടെ ശത്രുവല്ല – വാസിം അക്രം ട്വീറ്റ് ചെയ്തു. നിങ്ങളുടെ ശ്ത്രു ഞങ്ങളുടേയും കൂടി ശത്രുവാണ്. നമ്മള്‍ രണ്ട് പേരും ഒരേ ശത്രുവിനെതിരെയാണ് യുദ്ധം ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ ഇനിയും നമ്മള്‍ എത്ര ചോര ചിന്തണം. ഭീകരതയ്‌ക്കെതിരായ യുദ്ധം ജയിക്കണമെങ്കില്‍ നമ്മള്‍ സഹോദരര്‍ കൈകോര്‍ത്ത് പിടിക്കണം.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പരസ്പരമുള്ള ആക്രണങ്ങളും സംഘര്‍ഷവുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാക് സെലിബ്രിറ്റികളും പ്രമുഖ വ്യക്തികളും സമാധാനത്തിന് ആഹ്വാനം ചെയ്ത് സോഷ്യല്‍മീഡിയയിലടക്കം രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് വാസിം അക്രവും രംഗത്തെത്തിയത്. പരസ്പരമുള്ള നിയന്ത്രണ രേഖ ലംഘിച്ചുള്ള വ്യോമാക്രമണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ഇരു രാജ്യത്തേയും ജനങ്ങള്‍ വലിയ തോതില്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ #SayNoToWar അടക്കമുള്ള ഹാഷ് ടാഗുകള്‍ സജീവമായിട്ടുണ്ട്.

എഴുത്തുകാരിയും മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളും ബേനസീര്‍ ഭൂട്ടോയുടെ സഹോദരപുത്രിയുമായ ഫാത്തി ഭൂട്ടോ അടക്കമുള്ളവര്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താന്റേയും ഇന്ത്യയുടേയു സൈനികര്‍ മരിക്കുന്നത് ഇനിയും കാണാന്‍ വയ്യ എന്ന് ഫാത്തിമ ഭൂട്ടോ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഞാനും എന്റെ തലമുറയില്‍ പെട്ട വലിയൊരു ഭാഗം പാകിസ്താനി യുവാക്കളും അറസ്റ്റ് ചെയ്ത് ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ വിട്ടയയ്ക്കണം എന്ന് ആവശ്യപ്പെടുന്നു. സമാധാനത്തിന്റേയും മാനവികതയുടേയും അന്തസിന്റേയും സന്ദേശമായിരിക്കും ഇത് നല്‍കുക. ഒരു ആയുഷ്‌കാലം മുഴുവന്‍ നമ്മള്‍ യുദ്ധത്തിന് വേണ്ടി ചിലവഴിച്ചു. നമ്മുടെ ഉപഭൂഖണ്ഡത്തെ അനാഥരുടേത് ആക്കിക്കൂടാ” – ഫാത്തിമ ഭൂട്ടോ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍