UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയെ താറടിക്കാനുളള പാക് ശ്രമം ചീറ്റി; യുഎന്നില്‍ പാകിസ്ഥാന്‍ കാണിച്ച ഫോട്ടോ ഗാസയിലേത്

‘ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മുഖം,’ എന്ന് പറഞ്ഞുകൊണ്ട് മുഖമാകെ പെല്ലറ്റ് തറച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് പാകിസ്ഥാന്‍ പ്രതിനിധി ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രം 2014ല്‍ ഗാസിയിലെ കുടുംബവീട്ടില്‍ വച്ച് രണ്ട് ഇസ്രായേലി വ്യോമാക്രമണത്തില്‍ പരിക്കേറ്റ റാവ്യ അബു ജോമിന്റെതാണെന്ന് പിന്നീട് തെളിഞ്ഞു.

സ്വന്തം വാദങ്ങളും നേട്ടങ്ങളും ഉയര്‍ത്തിക്കാണിക്കുന്നതിനും എതിരാളികളെ അധിക്ഷേപിക്കുന്നതിനും മറ്റ് സന്ദര്‍ഭങ്ങളിലും സ്ഥലങ്ങളിലും സംഭവിച്ച കാര്യങ്ങളുടെ ചിത്രങ്ങള്‍ വച്ച് വ്യാജപ്രചാരണം നടത്തുന്ന പരിപാടി, ഇന്ത്യയിലെ സംഘപരിവാര്‍ പ്രചാരകരുടെയും ബിജെപിയുടെ കേന്ദ്രമന്ത്രിമാരുടെയും കുത്തകയല്ലെന്ന് പാകിസ്ഥാന്‍ തെളിയിച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയിലെ താഴ്ത്തിക്കെട്ടാനുള്ള വ്യഗ്രതയ്ക്കിടയിലാണ് 2014ല്‍ ഗാസയില്‍ സംഭവിച്ച അപകടത്തിന്‍റെ ചിത്രം പാകിസ്ഥാന്‍റെ സ്ഥിരം പ്രതിനിധി മലേഹ ലോധി ഇന്ത്യയില്‍ സംഭവിച്ചാതാണെന്ന് പറഞ്ഞ് ഉയര്‍ത്തിക്കാണിച്ചത്. ‘ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മുഖം,’ എന്ന് പറഞ്ഞുകൊണ്ട് മുഖമാകെ പെല്ലറ്റ് തറച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് പാകിസ്ഥാന്‍ പ്രതിനിധി ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രം 2014ല്‍ ഗാസിയിലെ കുടുംബവീട്ടില്‍ വച്ച് രണ്ട് ഇസ്രായേലി വ്യോമാക്രമണത്തില്‍ പരിക്കേറ്റ റാവ്യ അബു ജോമിന്റെതാണെന്ന് പിന്നീട് തെളിഞ്ഞു.

കാശ്മീരില്‍ കലാപകാരികള്‍ക്കെതിരെ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെല്ലറ്റ് പ്രയോഗിച്ചിരുന്നതിനാല്‍ ലോധി തെറ്റിധരിച്ചതുമാകാമെന്ന് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ബുര്‍ഹാനി വാനി കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിനിടയില്‍ കാശ്മീരില്‍ 100ലേറെ പേര്‍ കൊല്ലപ്പെടുകയും 16,000 ത്തോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പലതും പെല്ലറ്റാക്രമണത്തില്‍ കണ്ണിനുള്‍പ്പെടെ പരിക്കേറ്റവരാണ്. ഇതാവാം ലോധിയെ തെറ്റിധരിപ്പിച്ചത്. ഏതായാലും വലിയ പറ്റാണ് ലോധിക്ക് പറ്റിയത്. ചിത്രം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ പല നേതാക്കളുടെയും കരങ്ങളില്‍ രക്തത്തിന്‍റെ മണമുണ്ടെന്ന് അവര്‍ പറഞ്ഞു. മാത്രമല്ല ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മുഖം ഇതാണെന്ന് അവര്‍ ആവേശം കൊള്ളുകയും ചെയ്തു. ഗാസയില്‍ നടന്ന ആക്രമണത്തില്‍ പരിക്കേണ്ട റാവ്യയുടെ പടമെടുത്തത് ദി നാഷണലിന്‍റെ ഫോട്ടോഗ്രാഫറായ ഹൈദി ലൈവിനായിരുന്നു. അന്നത്തെ ആക്രമണത്തില്‍ അവരുടെ സഹോദരിയും മൂന്ന് കസിന്‍മാരും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയില്‍ എതിരാളികളെ നിശബ്ദരാക്കുന്നതിനും വിദ്വേഷ പ്രചാരം നടത്തുന്നതിനും സംഘപരിവാറിന്‍റെ ഓണ്‍ലൈന്‍ പ്രചാരകര്‍ സ്ഥിരം സ്വീകരിക്കുന്ന ഒരു തന്ത്രമാണിത്. മാത്രമല്ല തങ്ങളുടെ ഭരണനേട്ടം കൊട്ടിഘോഷിക്കുന്നതിനായി കേന്ദ്ര മന്ത്രിമാര്‍ പോലും തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍