UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

”ഇത്തരം കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കരുത്”

അനുദിനമെന്നോണം നടന്നു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഒരു ദേശീയ പ്രശ്നമായി മാറിക്കഴിഞ്ഞെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ഖാന്റെ മക്കളായ മെഹ്നയും, മഖ്സൂദും, ജുനൈദിന്റെ സഹോദരന്‍ ഖാസിമും പാണക്കാട് നടത്തിയ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാനിലെ താലിബാന്‍ റിപ്പബ്ലിക്

ലൗ ജിഹാദ് ആരോപിച്ച് 50 വയസുള്ള ആളെ ചുട്ട് കൊന്ന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത്തരം അക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും കൊലപാതകികളെ സംരക്ഷിക്കുകയും ചെയ്യുന്ന തെറ്റായ നിലപാടില്‍ നിന്ന് ബി.ജെ.പി പിന്തിരിയണമെന്നും തങ്ങള്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍