UPDATES

ട്രെന്‍ഡിങ്ങ്

ജൂഡിനോട് പാര്‍വതി പറഞ്ഞ ആ ‘OMKV’ ക്ക് പിന്നില്‍ ആയിഷ മെഹ്മൂദ്‌

എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും എന്നു പറഞ്ഞായിരുന്നു പാര്‍വതിയുടെ ട്വീറ്റ്‌

സിനിമയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരേ പ്രതികരിച്ചതിന്റെ പേരില്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് നടി പാര്‍വതിയേയും വിമന്‍ കളക്ടീവ് പ്രവര്‍ത്തകരെയും അധിക്ഷേപിച്ച് എഴുതിയ ‘ കുരങ്ങുകളും സര്‍ക്കസ് മുതലാളിമാരും’ പോസ്റ്റിന് തക്ക മറുപടിയാണ് പാര്‍വതി നല്‍കിയത്. ആരുടെയും പേരെടുത്ത് പറയാതെയുള്ള ജൂഡിന്റെ പരിഹാസ പോസ്റ്റിനുള്ള മറുപടിയും അതേ രീതിയില്‍ തന്നെയായിരുന്നു. ആരെയും പേരെടുത്ത് പറയാതെ തന്നെ പാര്‍വതി തന്റെ ട്വിറ്റര്‍ അകൗണ്ടില്‍ ‘ എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും! എന്ന് പ്രഖ്യാപിച്ചുകൊണ്ട് OMKV(ഓട് മലരെ കണ്ടം വഴി) എന്ന ചാറ്റിംഗ് ഷോട്ട് ഫോം അക്ഷരങ്ങള്‍ തുന്നിയെടുത്ത ഹാന്‍ഡ് എംബ്രോഡറി പോസ്റ്റ് ചെയ്തു. #feminichispeaking എന്ന ഹാഷ്ടാഗ് ഓടുകൂടി. പാര്‍വതിയുടെ ട്വീറ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. ജൂഡിന് ഇതിലും മികച്ച മറുപടി നല്‍കാനില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സ്ത്രീ വിരുദ്ധ നിലപാടുകാര്‍ക്ക് ഇത്രയും മികച്ച മറുപടി നല്‍കാന്‍ പാര്‍വതിയെ സഹായിച്ചത് മറ്റൊരാളാണ്. എഴുത്തുകാരിയും ഫെമിനിസ്റ്റും അഴിമുഖത്തില്‍ കോളമിസ്റ്റുമായ ആയിഷ മെഹ്മൂദ്‌. ആയിഷയുടെ വര്‍ക്കാണ് പാര്‍വതി തന്റെ മറുപടിയായി ഷെയര്‍ ചെയ്തിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സമയത്ത് തന്നെ, ഇതിനെതിരേ ആയിഷ തന്റെ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു.’ ഇതാണ് ഈയൊരു സര്‍ക്കസ് കൂടാരത്തിന്റെ നിലനില്‍പ്പിന്റെ ആണിക്കല്ല്. അതിളക്കിയ സിംഹത്തെ അടക്കാനാവാത്ത വേദനയോടെ സര്‍ക്കസ് മൊയലാളി വിളിച്ച് ‘കുരങ്ങേ’ എന്ന്. മൊയലാളിക്ക് ഒരു മനഃസുഖം… സിംഹത്തിനു വെറും രോമം!…

ഫെമിനിസ്റ്റ് വിരുദ്ധത, ബോഡി ഷെയിമിംഗ് തുടങ്ങിയവയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രതിഷേധം എന്ന നിലയില്‍ ആയിഷ ചെയ്തു വരുന്ന ഫെമിനിസ്റ്റ്ആര്‍ട്ട് എന്ന സിരീസിന്റെ ഭാഗമായുള്ള ഹാന്‍ഡ് എംബ്രോഡറികളില്‍ ഒന്നായിരുന്നു ഇന്ന് പാര്‍വതി ഷെയര്‍ ചെയ്തത ‘OMKV’ പോസ്റ്റ്. 100daysofcreativity എന്ന രീതിയില്‍ 100 വ്യത്യസ്ത ഹാന്‍ഡ് എംബ്രോഡറികള്‍ തയ്യാറാക്കുകയാണ് ആയിഷയുടെ ലക്ഷ്യം. എന്റെ ഒരു സുഹൃത്താണ് പാര്‍വതിക്ക് ആ ഹാന്‍ഡ് എംബ്രോഡറി അയച്ചു കൊടുത്തത്. ഇതിനുശേഷം പാര്‍വതി എന്നെ ഫോണില്‍ ബന്ധപ്പെടുകയും തനിക്കത് ഉപയോഗിക്കാന്‍ അനുവാദം നല്‍കുമോ എന്നു ചോദിക്കുകയും ചെയ്തു. അവരുടെ ആവശ്യം അംഗീകരിക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ; ആയിഷ പറയുന്നു.

ഐസിബി എന്ന പേരിലാണ് ആയിഷ അഴിമുഖത്തില്‍ ‘ പറഞ്ഞുവരുമ്പോള്‍‘ എന്ന കോളം ചെയ്യുന്നത്. സ്ത്രീപക്ഷ, സാമൂഹ്യ നിലപാടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയായ ആയിഷയാണ് പെണ്‍ചേലാകര്‍മത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്. കേരളത്തിലെ ചില ഇസ്ലാമിക വിഭാഗങ്ങള്‍ക്കിടയില്‍ പെണ്‍ചേലാകര്‍മം നടക്കുന്നതായി സഹിയോ എന്ന സന്നദ്ധ സംഘടന നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. സ്ത്രീ ചേലാകര്‍മ്മം, പെണ്‍സുന്നത്ത്, ഖാറ്റ്‌നാ എന്നിങ്ങനെയുള്ള FGC ആചാരങ്ങള്‍ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് സഹിയോ. ആരിഫാ ജോഹരിയും ആയിഷ മഹ്മൂദും ചേര്‍ന്നായിരുന്നു സഹിയോക്കു വേണ്ടി പഠനം നടത്തിയത്.  ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ തായ്‌വാനിലാണ് കോഴിക്കോട് സ്വദേശിയായ ആയിഷ  മെഹ്മൂദ്‌ താമസിക്കുന്നത്.

കേരളത്തിലെ പെണ്‍സുന്നത്ത് വിവരങ്ങള്‍ പുറത്തെത്തിച്ച ആയിഷ മെഹ്മൂദിന് പറയാനുള്ളത്

കേരളത്തിലും പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മം നടക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍