UPDATES

ട്രെന്‍ഡിങ്ങ്

ആശുപത്രിയിലെ അമ്മയും കുഞ്ഞും പ്രതിമയ്ക്കു മുന്നിലെ പ്രാര്‍ത്ഥന; നിരോധിച്ചിട്ടും ഫലമില്ല

ആശുപത്രി സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ശില്‍പ്പി ആര്യനാട് രാജേന്ദ്രന്‍ നിര്‍മിച്ച പ്രതിമയാണ് ആശുപത്രി വളപ്പില്‍ സ്ഥാപിച്ചിട്ടുള്ളത്.

ആശുപത്രിക്ക് മുന്നിലെ പ്രതിമയ്ക്കു മുന്നില്‍ ആരാധന നിരോധിച്ചിട്ടും കാര്യമാക്കാതെ രോഗികളും കൂട്ടിരിപ്പുകാരും. തിരുവനന്തപുരം ഉള്ളൂര്‍ എസ്.എ.ടി ആശുപത്രിയിലെ അമ്മയും കുഞ്ഞും പ്രതിമയ്ക്കു മുന്നിലാണ് രോഗികളും അവര്‍ക്കൊപ്പമുള്ളവരും മെഴുകുതിരിയും ചന്ദനത്തിരിയും കത്തിച്ച് വര്‍ഷങ്ങളായി ആരാധന നടത്തിയിരുന്നത്. ഇതാണ് കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ട് നിരോധിച്ചത്. എന്നാല്‍ ആരാധന ഇപ്പോഴും തുടരുകയാണെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

ആശുപത്രി സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ശില്‍പ്പി ആര്യനാട് രാജേന്ദ്രന്‍ നിര്‍മിച്ച പ്രതിമയാണ് ആശുപത്രി വളപ്പില്‍ സ്ഥാപിച്ചിട്ടുള്ളത്. തുടര്‍ന്ന് വര്‍ഷങ്ങളായി ജനങ്ങള്‍ ഇവിടെ വിളക്കും ചന്ദനത്തിരികളും മെഴുകുതിരികളും കത്തിച്ച് പ്രാര്‍ത്ഥന തുടങ്ങുകയായിരുന്നു. ഇത് തടയാന്‍ ഇവിടെ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നെങ്കിലും രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും പ്രതിഷേധത്തെ തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കേണ്ടി വന്നു.

എന്നാല്‍ പ്രതിമയ്ക്കടുത്ത് ഓക്‌സിജന്‍ വിഭാഗവും അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രതിമയ്ക്കു മുന്നില്‍ തീ കത്തിക്കുന്നത് അപകടകരമായേക്കുമെന്ന് വ്യക്തമായതോടെയാണ് ഇത് നിരോധിച്ചും പ്രതിമയ്ക്ക് മുന്നില്‍ കൂട്ടംകൂടി നില്‍ക്കുന്നതും നിരോധിച്ച് ഇവിടെ ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ഇതും അവഗണിച്ച് ഇപ്പോഴും ഇവിടെ പ്രാര്‍ത്ഥന തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍