UPDATES

ട്രെന്‍ഡിങ്ങ്

പുലയരു പറഞ്ഞാല്‍ കത്തോലിക്കരു കേള്‍ക്കുമോ? ജാതി അവഹേളനവുമായി പിസി ജോര്‍ജ്ജ്

ചന്തകളായ വൈദികരുടെ കുര്‍ബാന പോലും സ്വീകരിക്കാന്‍ അധികം വൈകാതെ ആളെ കിട്ടാതാകും

ദലിത് രക്ഷകനെന്ന് സ്വയം വിശേഷിപ്പിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മത്സരിച്ച് ജയിച്ച പിസി ജോര്‍ജ്ജിന്റെ യഥാര്‍ത്ഥ ദലിത് സ്‌നേഹം പുറത്ത്. എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് വിഷയത്തിലെ പ്രതികരണത്തിലാണ് പിസി ജോര്‍ജ്ജ് ദലിതരെ അധിക്ഷേപിച്ച് സംസാരിക്കുന്നത്. സംഭാഷണത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവന്നതോടെ ജോര്‍ജ്ജിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദലിത് സ്‌നേഹം പറഞ്ഞ് വോട്ട് തേടിയ ജോര്‍ജ്ജിന്റെ പൊള്ളത്തരമാണ് ഇതില്‍ വെളിവാകുന്നതെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

കത്തോലിക്ക സഭയില്‍ എന്താ വിഘടനം.. ചുമ്മാ.. പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികന്‍ ഇവരൊക്കെ പറഞ്ഞാല്‍ ഇവിടുത്തെ കത്തോലിക്കക്കാരു കേള്‍ക്കുമോ? ഇവരൊക്കെ കത്തോലിക്കരാണെന്ന് പറയാനാകുമോ?.. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇത്തരത്തില്‍ ചന്തകളായ ഒരുപാട് വൈദികരുണ്ട്. അവരുടെ കുര്‍ബാന പോലും സ്വീകരിക്കാന്‍ ക്രിസ്ത്യാനികളെ കിട്ടാതാകും വലിയ താമസമില്ലാതെ. എങ്ങനെ ഈ വൈദികന്‍ ചന്തകള്‍ക്കൊപ്പം കൂടി.ന്നെ് അന്വേഷിച്ചപ്പോഴാണ് മനസിലായത്. അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീയ്ക്ക് ജനിച്ച മകനാണെന്ന്. പോരെ. അവന്‍ വൈദികനായി. എങ്ങനെ സഭ നന്നാകും. പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തിരുന്നത് വളരെ മാന്യമായിട്ടായിരുന്നു. ഇപ്പോള്‍ ഏത് ചന്തയ്ക്കും വൈദികനാകാമെന്ന അവസ്ഥയാണെന്നും ജോര്‍ജ്ജ് പറയുന്നു.

അതിരൂപതയുടെ ഭൂമി മറിച്ചു വിറ്റ സംഭവത്തില്‍ സഭയ്ക്കകത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്. പത്ത് ചക്രം കാണുമ്പോള്‍ ഇവനൊക്കെ ഹാലിളകുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ നടപടികള്‍ കത്തോലിക്ക സഭയ്ക്ക് തന്നെ നാണക്കേടാണ്. കര്‍ദ്ദിനാളിനെതിരെ കേസ് കൊടുക്കാന്‍ അഞ്ച് ലക്ഷം രൂപ എവിടെ നിന്ന് കിട്ടി. ഇതിനെതിരെ സഭാ വിശ്വാസികള്‍ ഒന്നടങ്കം രംഗത്ത് വരണമെന്നും പിസി ജോര്‍ജ്ജ് വീഡിയോയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍