UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മുവിലെ പിഡിപി ഓഫീസ് പോലീസ് സീൽ ചെയ്തു; നടപടി മെഹബൂബ മുഫ്തിയുടെ സന്ദർശനത്തിന് തൊട്ടുമുൻപ്

കശ്മീരിലെ വിഘടനവാദി സംഘടനകളുടെ നേതാക്കളുടെ സുരക്ഷ പിൻവലിച്ചു

ജമ്മു- കശ്മീരിലെ മുൻ ഭരണകക്ഷിയും ബിജെ പി സഖ്യകക്ഷിയുമായിരുന്ന പിഡിപിയുടെ ജമ്മുവിലെ ഓഫീസ് പോലീസ് സീൽവച്ചു. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇന്ന് വൈകീട്ട് മേഖല സന്ദർശിക്കാനിരിക്കെയാണ് പോലീസ് നടപടി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പോലീസ് സംഭവത്തിന് നൽകുന്ന വിശദീകരണം.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ വിഘടനവാദി സംഘടനകളുടെ നേതാക്കളുടെ സുരക്ഷ പിൻവലിച്ചതിന് പിറകെയാണ് ഭരണകക്ഷിയായിരുന്ന പിഡിപിയുടെ ഓഫീസ് പോലീസ് സീൽ ചെയ്തതത്. മിർവായിസ്‌ ഉമ്മർ ഫാറൂക്, അബ്ദുൾ ഖനി ഭട്ട്, ബിലാൽ ലോൺ, ഹാസിം ഖുറേഷി, ഫസൽ ഹഖ് ഖുറേഷി എന്നിവര്‍ക്ക് നൽകി വന്നിരുന്ന സുരക്ഷയാണ് ഇന്ന് വൈകുന്നേരത്തോടെ പിന്‍വലിക്കുന്നത്.

വാഹനങ്ങളടക്കമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുമെന്ന ഭരണ കൂടത്തിന്‍റെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ഫ്യൂ നിലനില്‍ക്കയാണ് നടപടി. മേഖലയില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍