UPDATES

ട്രെന്‍ഡിങ്ങ്

‘ഇവനാണ് കല്ലിയോട്ടെ നേര്‍ച്ചക്കോഴി..’ കൃപേഷിനെ കൊന്നത് കരുതിക്കൂട്ടിയെന്നതിന്‌ തെളിവുകള്‍ പുറത്ത്

ശരത്തിനെ മാത്രമാണ് ടാര്‍ജറ്റ് ചെയ്തിരുന്നതെന്ന വാദമാണ് ഇതോടെ പൊളിയുന്നത്

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ കൊലവിളി നടന്നതായുള്ള തെളിവുകള്‍ പുറത്ത്. കൊല്ലപ്പെട്ട ശരത് ലാല്‍ ആയിരുന്നു പ്രതികളുടെ ടാര്‍ജറ്റ് എന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ കൃപേഷിനെതിരെയും സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി ഉയര്‍ത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. കൃപേഷ് തനിക്കെതിരെയുള്ള കാമ്പയിനിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം സൈബര്‍ പോലീസിനും ബേക്കല്‍ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നു. കൊലപാതകക്കേസില്‍ അഞ്ചാം പ്രതിയായ അശ്വിന്‍ ഉള്‍പ്പെടെയുള്ളവരുടെ വെല്ലുവിളികളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘ഓന്‍ ചാവാന്‍ റെഡി ആയി ഇവിടെ എല്ലാവരും സെറ്റ് ആയി’ എന്നാണ് അശ്വിന്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ കൃപേഷിന്റെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് വെല്ലുവിളിച്ചിരുന്നതിന്റെയും സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നു.

read more:എങ്ങനെയാണ് ഒരാള്‍ രാഷ്ട്രീയ ഗുണ്ടയായി മാറുന്നത്? കേരളത്തിലെ രാഷ്ട്രീയ അധോലോകത്തെ അക്രമത്തിന്റെ വ്യാപാരികള്‍-പരമ്പര ആരംഭിക്കുന്നു

‘ കല്ലിയോട്ടിലെ സഖാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സൂത്രക്കാരന്‍. ഇവന്‍ പെരിയ പോളയില്‍ ആണ് പഠിക്കുന്നത്. ഇവനാണ് കല്ലിയോട്ടിലെ ഒരു നേര്‍ച്ചക്കോയി. ഈ ചെക്കനൊക്കെ എന്ത് കണ്ടിട്ടാണ് സഖാക്കളെ ആക്രമിക്കുവാന്‍ നടക്കുന്നത്’ , ‘വെറും വാക്ക് ആകരുത് സഖാ..ഇനി എങ്കിലും പ്രതികരിക്കണം.ഞങ്ങള്‍ നല്ലപോലെ കൊടുത്തോളാം.’, ‘ കിച്ചു അല്ലേ, ഇവനെ ഞാനെടുത്തോളാം, കേലോത്തുകാര്‍ ആരാണെന്ന് കാണിച്ചുകൊടുക്കാം’ എന്നങ്ങനെ പോവുന്നു വെല്ലുവിളി സന്ദേശങ്ങള്‍. കല്ലിയോട് സ്‌കൂളില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ അഭിമന്യു കുടുംബസഹായ ഫണ്ട് പിരിവിനെതിരെ കൃപേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. കൊലപാതകത്തില്‍ അഞ്ചാം പ്രതിയായ അശ്വിന്റെ സഹോദരന്‍ കൃപേഷിന്റെ ചിത്രമുള്‍പ്പെടെ വച്ച് മറുപടി പോസ്റ്റ് ഇട്ടു. അതിന് താഴെയാണ് ‘ഓന്‍ചാവാന്‍ റെഡി ആയി’ എന്ന് അശ്വിന്‍ കമന്റ് ചെയ്യുന്നത്.

പിന്നീട് ഈ പോസ്റ്റുകളെല്ലാം പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൃപേഷ് സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതാണ് ഇപ്പോള്‍ പുറത്തുവന്നത്. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിക്കാനിരിക്കെ കൊലവിളി സന്ദേശങ്ങളും കമന്റുകളും സിപിഎം പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാവും.

read more: പീതാംബരന്‍: ഗള്‍ഫുകാരന്‍, കരാറുകാരന്‍, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം, ഇരട്ടക്കൊലക്കേസിലെ പ്രതി; പരമ്പര-ഭാഗം 1

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍