UPDATES

ട്രെന്‍ഡിങ്ങ്

‘നിങ്ങൾ ഇത് എന്ത് തേങ്ങയാണ് പറയുന്നത്’? പെട്രോൾ വില വർധനയിൽ വിചിത്രവാദവുമായി ബി ജെ പി, സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായതോടെ ബിജെപി ട്വിറ്ററിലൂടെ പുറത്തുവിട്ട ന്യായീകരണ പോസ്റ്റ് ആണ് ബൂമറാങ് ആയി മാറിയത്.

ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് ബി.ജെ.പി പുറത്ത് വിട്ട ഗ്രാഫിനെ ട്രോളുകൾ കൊണ്ട് നിറച്ച് പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും. വിലവര്‍ധനവില്‍ മോദി സര്‍ക്കാറിനെ ന്യായീകരിച്ചു കൊണ്ട് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട രണ്ട് ഗ്രാഫുകളാണ് പരിഹാസത്തിനും വിമര്‍ശനത്തിനും വിധേയമായത്

ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായതോടെ ബിജെപി ട്വിറ്ററിലൂടെ പുറത്തുവിട്ട ന്യായീകരണ പോസ്റ്റ് ആണ് ബൂമറാങ് ആയി മാറിയത്. ഗ്രാഫ് ഉപയോഗിച്ചുള്ള കണക്കുകള്‍ നിരത്തിയാണ് ബിജെപി ആദ്യം രംഗത്തെത്തിയത്. ഇന്ധനവിലവര്‍ദ്ധനവിന്റെ യാഥാര്‍ത്ഥ്യം എന്ന തലക്കെട്ടോടെ രണ്ട് ഗ്രാഫുകളാണ് ബിജെപി ഐടി സെല്‍ പുറത്തു വിട്ടത്.

 

ഒന്ന് 2004 മുതലുള്ള പെട്രോള്‍ വിലയുടെയും മറ്റൊന്ന് ഡീസലിന്റെയും. അതില്‍ പറയുന്നത് 2014 മുതല്‍ 2018 കാലയളവില്‍ പെട്രോള്‍ വിലയില്‍ 13 ശതമാനം മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായതെന്നാണ്. അതേസമയം 2009 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് 75.8 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നും. ഡീസലിനും സമാനമായ അവസ്ഥയാണ് ഗ്രാഫില്‍ കാണിച്ചിരിക്കുന്നത്.

എന്നാല്‍, ഇതിലെ പൊള്ളത്തരമാണ് കോൺഗ്രസ്സും, ട്രോളർമാരും ചേർന്ന് പൊളിച്ചടുക്കിയത്. കോണ്‍ഗ്രസ് ഭരണ കാലയളവില്‍ ക്രൂഡ് ഓയിലിന് വില കൂടിയതാണ് ഇന്ധനവില വര്‍ദ്ധനവിന് കാരണമായത്. എന്നാല്‍ 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ക്രൂഡ് ഓയിലിന് 34 ശതമാനം വിലയിടിവാണ് ഉണ്ടായത്. പക്ഷേ, ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടിയില്ലെന്നും രാജ്യത്ത് ഇന്ധനവില 13 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായതെന്നും കോണ്‍ഗ്രസിന്റെ ട്വീറ്റിലെ ഗ്രാഫില്‍ വ്യക്തമാക്കുന്നു.

 

വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന ഭാരത് ബന്ദ് കേന്ദ്രസര്‍ക്കാറിന് കാര്യമായ തലവേദന സൃഷ്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ബി.ജെ.പി നേതാക്കന്മാരുടെ പഴയ പോസ്റ്റുകളും പ്രസംഗങ്ങളും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിയത്. അതിനിടെയാണ് വിലവര്‍ധനവിനെ ന്യായീകരിക്കാന്‍ പുതിയ ഗ്രാഫുമായി പാര്‍ട്ടി രംഗത്തെത്തിയത്.ഇതോടെ ലോട്ടറി അടിച്ച ട്രോളർമാർ കണ്ണും പൂട്ടി ഇറങ്ങി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍