UPDATES

ട്രെന്‍ഡിങ്ങ്

ഇന്നലെ ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ലെന്നു വിധിച്ച അതേ വനിതാ ജഡ്ജി തന്നെയോ ഇത്? ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ വിമര്‍ശിച്ച് പി ഗീത

ഭരണഘടനയും നിയമവും നീതിയുമൊക്കെ അറിയാവുന്ന വനിതാ ജഡ്ജിക്ക് പോലും സ്ത്രീ പ്രവേശനം എതിര്‍ക്കാമെങ്കില്‍ ഇവിടെയുള്ള സാധാരണ സ്ത്രീകള്‍ ഇപ്പോഴും അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല

‘ഭരണഘടനയുടെ പതിന്നാലാം വകുപ്പിനെ മാത്രം ആശ്രയിച്ച് മതാചാരങ്ങളെ വിലയിരുത്തുന്നത് ശരിയല്ല’ ശബരിമലയിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്രയുടെ വാക്കുകളാണ് ഇത്. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് പറയുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ പതിന്നാല്. ജാതിയോ മതമോ ലിംഗമോ ജനനസ്ഥലമോ വംശമോ അടിസ്ഥാനമാക്കി യാതൊരു വിവേചനവും പാടില്ലെന്ന് അനുശാസിക്കുന്ന ഭരണഘടനയുടെ വകുപ്പ്. പക്ഷേ മതപരമായ വൈകാരികപ്രശ്‌നങ്ങള്‍ ഏറെയുള്ള ഒരു പ്രശ്‌നത്തെ കോടതിക്ക് സാധാരണമെന്ന പോലെ ഇടപെടാനാകില്ല എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ‘ഇന്നലെ ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ലെന്നും സ്ത്രീ സമത്വം വേണമെന്നുമൊക്കെ വിധിച്ച അതേ വനിതാ ജഡ്ജിക്ക് എങ്ങനെയാണ് ഇന്ന് ഇത്തരത്തില്‍ ഒരു വാദം ഉയര്‍ത്താനായത്’ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. പി ഗീത അത്ഭുതത്തോടെ ചോദിക്കുന്നു.

‘ശബരിമലയില്‍ സ്ത്രീപ്രവേശനം വിധിയെ വളരെ പോസിറ്റീവായാണ് കാണുന്നത്. ഭരണഘടനയും നിയമവും നീതിയുമൊക്കെ അറിയാവുന്ന വനിതാ ജഡ്ജിക്ക് പോലും സ്ത്രീ പ്രവേശനം എതിര്‍ക്കാമെങ്കില്‍ ഇവിടെയുള്ള സാധാരണ സ്ത്രീകള്‍ ഇപ്പോഴും അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. ശരീരം തന്നെ മഹാപാപമായാണല്ലോ അവരെ പഠിപ്പിച്ചിട്ടുള്ളത്. പക്ഷേ അതേ ശരീരം അവര്‍ക്ക് ആവശ്യവുമുണ്ട്. അവകാശങ്ങളെപ്പറ്റി പറയുമ്പോള്‍ മാത്രം ശരീരം പാപവും അശുദ്ധവുമാകും.’

‘ഇതില്‍ രണ്ട് നിലയില്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങളുണ്ട്. കന്യാസ്ത്രീകള്‍ക്ക് ഒരു സുപ്രഭാതത്തില്‍ സമരത്തില്‍ വന്നിരിക്കാന്‍ പറ്റില്ല. അത് കാലകാലങ്ങളായി സ്ത്രീകള്‍ തെരുവില്‍ നടത്തിയിട്ടുള്ള സമരങ്ങളുടെ ഭാഗമായി ഉണ്ടായതാണ്. അതുപോലെയൊക്കെ തന്നെയുള്ള സ്ത്രീകളുടെ സമരങ്ങളുടെ ഭാഗമായി സുപ്രീം കോടതി സെന്‍സിറ്റിവൈസ് ചെയ്യപ്പെട്ടതിന്റെ ഫലം കൂടിയാണ് ഈ വിധി. സ്ത്രീ എന്ന നിലയിലും എല്ലാവരും അധിക്ഷേപിച്ചു പറയുന്ന ഫെമിനിച്ചി എന്ന നിലയിലും ശബരിമലയില്‍ പോകാന്‍ അര്‍ഹതപ്പെട്ടവളാണ് ഞാന്‍. അതുകൊണ്ട് ഞാന്‍ ശബരിമലയില്‍ പോകും. കാരണം ഞാനും കൂടി സമരം ചെയ്ത് നേടിയതാണ് ഈ അവകാശം.’

‘200 കൊല്ലം അടച്ചിട്ട ഒരു വാതിലാണ് ഇപ്പോള്‍ സുപ്രീം കോടതി തുറന്നത്. അതുപോലെ ഓരോ മാറ്റങ്ങള്‍ക്കും സമയമെടുക്കും പൗരോഹിത്യത്തിലേക്ക് വരുന്ന സ്ത്രീകള്‍ക്കായുള്ളതാകും അടുത്ത ഘട്ടം.’

(അഴിമുഖം പ്രതിനിധി ആരതി ഡോ പി ഗീതയുമായി സംസാരിച്ച് തയ്യാറാക്കിയത്)

‘മതാചാരത്തിൽ യുക്തിക്ക് ഇടമില്ല’: ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്തത് ബഞ്ചിലെ വനിതാ ജഡ്ജി

ശബരിമല ഒരു ‘പ്രത്യേക മത ഉപശാഖ’ അല്ല; സ്ത്രീ പ്രവേശനം എതിര്‍ത്തവരുടെ മുനയൊടിഞ്ഞത് ഇവിടെ

“സുപ്രിം കോടതി എന്തു വിധിച്ചാലും ഞങ്ങളാരും ശബരി മല കയറാന്‍ പോകുന്നില്ല”

തന്ത്രി പദം പെണ്ണുങ്ങള്‍ക്ക് കൊടുക്കുമോ? ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്?-ജെ ദേവിക

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍