UPDATES

ട്രെന്‍ഡിങ്ങ്

‘ഫാസിസ്റ്റ് ബിജെപി സര്‍ക്കാരി’നെതിരേ വിമാനത്തില്‍ പ്രതിഷേധം; ഗവേഷക വിദ്യാര്‍ത്ഥിനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

സ്റ്റെര്‍ലൈറ്റ് കമ്പനി സമരാനുകൂലികളെ വെടിവച്ചു കൊന്നതിലുള്ള തന്റെ രോഷമാണ് 22 കാരിയായ ലൂയിസ് സോഫിയ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരേ പ്രകടിപ്പിച്ചത്

ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദര്‍രാജനുമായി വിമാനത്തിനുള്ളില്‍ വച്ച് വാക്കുതര്‍ക്കം നടത്തുകയും കേന്ദ്രസര്‍ക്കാരിനെതിരേ മുദ്രവാക്യം മുഴക്കുകയും ചെയ്ത 22 കാരിയായ ഗവേഷക വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ലൂയിസ് സോഫിയായെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

തിങ്കളാഴ്ച ചെന്നൈയില്‍ നിന്നും തൂത്തുകുടിയിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍വച്ചാണ് സോഫിയായും തമിളിസൈയുമയി തര്‍ക്കം ഉണ്ടാകുന്നത്. എയര്‍പോര്‍ട്ടില്‍ തൊട്ട് തുടങ്ങിയ തര്‍ക്കം വിമാനത്തിനുള്ളില്‍ വച്ചും തുടര്‍ന്നു. ഫാസിസ്റ്റ് ബിജെപി സര്‍ക്കാര്‍ എന്നാരോപിച്ച് സോഫിയ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പുതുക്കോട്ടൈ പൊലീസാണ് ലൂയിസ് സോഫിയയെ അറസ്റ്റ് ചെയ്തത്. വിവിധ വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയാണ് തൂത്തുക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

കാനഡയില്‍ ഗവേഷക പഠനം നടത്തുന്ന ലൂയിസ് സോഫിയ പ്രമുഖ ആക്ടിവിസ്റ്റും ആന്റി-സ്റ്റെര്‍ലൈറ്റ് മൂവ്‌മെന്റിന്റെ പ്രധാന പ്രവര്‍ത്തകരിലൊരാളുമായ അഡ്വക്കേറ്റ് അതിസയകുമാറിന്റെ അടുത്ത ബന്ധുവാണ്. തൂത്തുക്കുടി സ്വദേശിയാണ് സോഫിയായും. സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരേ നടന്ന സമരത്തിനു നേരെ പൊലീസ് വെടിവയ്പ്പില്‍ സമരാനുകൂലികളായ പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ലൂയിസ് സോഫിയയ്ക്കുണ്ടായ പ്രതിഷേധമാണ് ബിജെപി തമിഴ്‌നാട് ഘടകം പ്രസിഡന്റിനെ കണ്ടപ്പോള്‍ പ്രകടിപ്പിച്ചത്. ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളെക്കുറിച്ചും നരേന്ദ്ര മോദിക്കെതിരേയും ശബ്ദം ഉയര്‍ത്തിയാണ് ലൂയിസ് സോഫിയ വിമാനത്താവളത്തില്‍വച്ചും വിമാനത്തിനുള്ളില്‍ വച്ചുമെല്ലാം തന്റെ പ്രതിഷേധം നടത്തിയത്. തന്നോട് മാപ്പ് പറയണമെന്ന് തമിളിസൈ സോഫിയായോട് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിക്കുകയാണുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന സോഫിയായും അമ്മയും തമിളിസൈയോട് മാപ്പ് പറയാന്‍ ആവിശ്യപ്പെട്ടിട്ടും യുവതി തയ്യാറിയില്ലെന്നാണ് ഡെക്കാണ്‍ ക്രോണിക്കള്‍ ഈ വിഷയത്തില്‍ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്നാണ് തമിളിസൈ സോഫിയായ്‌ക്കെതിരേ പരാതി നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍