UPDATES

ട്രെന്‍ഡിങ്ങ്

കമല്‍ ഹാസനെതിരായ കൊലപാതക ആഹ്വാനം: എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ടെന്ന് പിണറായി

മതസങ്കുചിത മനസുള്ളവരില്‍ ഇത്തരത്തിലുള്ള കൊലപാതക ആഹ്വാനങ്ങള്‍ ഉയരുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ എത്രയും വേഗം നടപടി കൈക്കൊള്ളുകയാണ് വേണ്ടത്

കമല്‍ ഹാസനെ വെടിവച്ച് കൊല്ലണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദു മഹാസഭയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കമല്‍ ഹാസന്റെ അഭിപ്രായ സ്വാതന്ത്രത്തെ ഭീഷണിയിലൂടെ ഇല്ലാതാക്കാനാണ് ഹിന്ദു മഹാസഭ നേതാക്കള്‍ ശ്രമിക്കുന്നതെന്ന് പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മതസങ്കുചിത മനസുള്ളവരില്‍ ഇത്തരത്തിലുള്ള കൊലപാതക ആഹ്വാനങ്ങള്‍ ഉയരുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ എത്രയും വേഗം നടപടി കൈക്കൊള്ളുകയാണ് വേണ്ടത്. മഹാത്മാ ഗാന്ധിയ്ക്കും പന്‍സാരെയ്ക്കും ധബോല്‍ക്കര്‍ക്കും കല്‍ബുര്‍ഗിക്കും ഗൗരി ലങ്കേഷിനും എന്താണ് സംഭവിച്ചതെന്ന് ഈ രാജ്യത്തിനറിയാം. അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്നും നമുക്കെല്ലാം അറിയാം. ആ ലിസ്റ്റിലേക്ക് ഇനിയും ആളെ കൂട്ടാനുള്ള പൈശാചിക ശക്തികളുടെ നീക്കങ്ങള്‍ എതിര്‍ക്കപ്പെടുകയും ഇല്ലാതാക്കപ്പെടുകയും ചെയ്യേണ്ടതാണ്.

തങ്ങളുടെ വര്‍ഗ്ഗീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തീവ്രവാദത്തെ കൂട്ടുപിടിക്കുന്ന ഏതെങ്കിലും മതത്തെ കൂട്ടുപിടിക്കുന്ന ആരെയും ഞാന്‍ എതിര്‍ക്കുന്നു. അവര്‍ രാജ്യത്ത് അശാന്തി പടര്‍ത്താനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാം മനസിലാക്കേണ്ടതുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍