UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെ രാജാക്കന്മാരെ ആക്ഷേപിച്ച പിണറായി അറബി രാജാവിന്റെ കാല് നക്കാന്‍ പോയിരിക്കുന്നു: അജയ് തറയില്‍

നമ്മള്‍ അന്തസായ നിലപാടെടുക്കണം. രാജാക്കന്മാര്‍ക്കെതിരെ പടപൊരുതുന്നുവെങ്കില്‍ രാജാവിനെ കണ്ട് വണങ്ങാന്‍ പാടില്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം അറബില രാജാവിന്റെ കാല് നക്കാനാണെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയിലിന്റെ വിമര്‍ശനം. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ ശബരിമലയില്‍ യുവതീപ്രവേശനത്തിന് അപ്രഖ്യാപിത വിലക്കോ? എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് അജയ് തറയില്‍ മുഖ്യമന്ത്രിയെ അധിക്ഷേപകരമായി വിമര്‍ശിച്ചത്.

സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് വീമ്പ് പറഞ്ഞിട്ട് നേരെ അബുദാബിയില്‍ പോകുകയാണ് മുഖ്യമന്ത്രി ചെയ്തത്. പന്തളം രാജാവിനെയും തിരുവിതാംകൂര്‍ മഹാരാജാവിനെയും അധിക്ഷേപിച്ചിട്ട് അറബി രാജാവിന്റെ കാല് നക്കാനാണ് മുഖ്യമന്ത്രി പോയത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം കേരളത്തിന് വേണ്ടിയല്ലേയെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ‘കാല് നക്കേണ്ട കാര്യമെന്താണ്? നമ്മള്‍ അന്തസുള്ള നിലപാടെടുക്കണം’ എന്നായിരുന്നു തറയിലിന്റെ മറുപടി.

ഫ്യൂഡലിസത്തെയും രാജഭരണത്തെയും പരിഹസിക്കുന്നവര്‍ മറ്റു ചില ഫ്യൂഡലുകളെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കാപട്യമാണെന്നും അജയ് തറയില്‍ പറഞ്ഞു. ഇന്നലെ ശബരിമലയില്‍ വന്ന മഞ്ജു എസ് പി തിരികെ പോയത് അയ്യപ്പന്റെ ഉള്‍വിളി കാരണമായിരിക്കുമെന്നും അജയ് പറയുന്നു. സര്‍ക്കാരിന്റെ പാപ്പരത്വവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആശയപരമായ ദാരിദ്ര്യവുമാണ് ഈ സംഭവങ്ങളുടെയെല്ലാം കാരണമെന്നും അജയ് തറയില്‍ പറയുന്നു. മുഖ്യമന്ത്രി പറഞ്ഞത് സുപ്രിംകോടതി വിധി അംഗീകരിക്കുന്നെന്നും അത് നടപ്പാക്കുമെന്നുമാണ്. എന്നാല്‍ അത് നടപ്പാക്കി കാണിക്ക്. അതിനുള്ള കഴിവില്ലാതെ വെറുതെ വീമ്പിളക്കുകയാണ് മുഖ്യമന്ത്രി.

‘നാളെ തന്നെ യുവതികളെ കയറ്റുമെന്ന് പറഞ്ഞിട്ട് അങ്ങേര് അബുദാബിയില്‍ പോയിരിക്കുന്നു. രാജകീയ ഭരണത്തെ- പന്തളം രാജാവിനെയും തിരുവിതാംകൂര്‍ മഹാരാജാവിനെയും ആക്ഷേപിച്ചിട്ട് നേരെ അറബി രാജാവിന്റെ കാല് നക്കാനായിട്ട് പോയി’. എന്നാണ് തറയില്‍ പറഞ്ഞത്. എന്നാല്‍ അവതാരകനായ അയ്യപ്പദാസ് ആ പോക്ക് ഒരര്‍ത്ഥത്തില്‍ കേരളത്തിന് വേണ്ടിയാണെന്ന് ഓര്‍മ്മിപ്പിച്ചപ്പോള്‍ ‘കാല് നക്കണതെന്തിനാണന്നേ? കാല് നക്കാന്‍ പോകണ്ട കാര്യമുണ്ടോ?’ എന്ന് തറയില്‍ ചോദിച്ചു. നമ്മള്‍ അന്തസായ നിലപാടെടുക്കണം. രാജാക്കന്മാര്‍ക്കെതിരെ പടപൊരുതുന്നുവെങ്കില്‍ രാജാവിനെ കണ്ട് വണങ്ങാന്‍ പാടില്ല. അതാണ് അഭിമാനമുള്ളവര്‍ ചെയ്യേണ്ടത്. ഇവിടെ ഫ്യൂഡലിനെതിരെ പറഞ്ഞുകൊണ്ട് ഒരു പ്രമാണി നടക്കുന്നുണ്ട്. ആ പുള്ളിയെന്താണ് പറഞ്ഞത്? ആ പുള്ളി ഈ രാജ്യത്തെ ആള്‍ദൈവങ്ങളുടെ മുഴുവന്‍ കാല് തൊട്ടുതൊഴുത് സ്വന്തം കുട്ടിയെ ഗുരുവായൂര് കൊണ്ടുപോയി ചോറൂണ് നടത്തി. എന്നിട്ട് ആ മഹാന്‍ പറയുകയാണ് ഇവിടെ മുഴുവന്‍ ഹിപ്പോക്രസിയാണ് നടക്കുന്നതെന്ന്. ഇത്രയുമായപ്പോഴേക്കും അയ്യപ്പദാസ് സംസാരത്തിലിടപെടുകയും ചര്‍ച്ചയിലേക്ക് തിരിച്ച് വരികയും ചെയ്തു.

ശബരിമലയില്‍ നീലക്കുറിഞ്ഞി പൂത്തത് കാണാന്‍ പോകുന്നത് പോലെയല്ലെന്നും അതിന് ചില ചിട്ടകളുണ്ടെന്നുമാണ് അജയ് തറയില്‍ പറയുന്നു. മഞ്ജു എസ് പി ഭക്തയല്ലേയെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ കാര്യം അവര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയൊക്കെയായിരുന്നെങ്കിലും അവര്‍ക്കെതിരെ കുറെ കേസുകളൊക്കെയുള്ളതിനാല്‍ പോലീസിന് സംരക്ഷണം കൊടുക്കാനാകില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ ന്യായീകരണം.

അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി ദേവസ്വം ബോര്‍ഡിലേക്ക് വിടുന്നവരെല്ലാം ഇങ്ങനെയായിപ്പോയല്ലോയെന്ന് പരിതപിച്ചാണ് സിപിഎം പ്രതിനിധി പി പി ചിത്തരഞ്ജന്‍ ഇതിന് മറുപടി പറഞ്ഞ് തുടങ്ങിയത്. രാമന്‍ നായര്‍ സംഘപരിവാറിലെത്തി, പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുക്കാല്‍ ഭാഗം സംഘപരിവാര്‍ ആയി നില്‍ക്കുകയാണ്. അജയ് തറയില്‍ പറഞ്ഞതില്‍ നിന്നും അദ്ദഹമൊക്കെ കോണ്‍ഗ്രസിന് എത്രമാത്രം അപമാനമാണെന്ന് മനസിലായി. കേരളത്തിന്റെ മുഖ്യമന്ത്രി പോയിരിക്കുന്നത് പ്രളയക്കെടുതിയിലായ കേരളത്തിന് വേണ്ടിയാണ്. ഈ ദുരിതത്തിലും ബിജെപി സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ സംസ്ഥാനത്തെ കെട്ടിപ്പെടുക്കുന്നതിന് വേണ്ടി, വിദേശത്തെ മലയാളികളില്‍ നിന്നും കിട്ടാവുന്നത്ര സഹായധനം കൊണ്ടുവന്ന് ലക്ഷക്കണക്കിന് ആളുകളുടെ ദുരിതമകറ്റാനാണ് മുഖ്യമന്ത്രി പോയിരിക്കുന്നത്. അതിനെ എങ്ങനെ വേണമെങ്കിലും പുച്ഛിച്ചോ. കോണ്‍ഗ്രസിന്റെ അന്ത്യമടുത്തിരിക്കുകയാണ്. അദ്ദേഹം പോയത് രാജാവിന്റെ കാല് തിരുമാനല്ല. അതിന്റെ ഗുണം അജയ് തറയിലിന്റെ പാര്‍ട്ടിയിലുള്ളവര്‍ക്കും കിട്ടുമെന്നും ചിത്തരഞ്ജന്‍ ഓര്‍മ്മിപ്പിച്ചു.

ഇതിനിടയിലും അതിന് അവിടെ പോകേണ്ട കാര്യമില്ല, ഇവിടെയിരുന്നാലും കിട്ടുമെന്നും രണ്ടായിരം കോടി രൂപ ഒരാഴ്ച കൊണ്ട് ലഭിച്ചെന്നുമെല്ലാം തറയില്‍ പറയുന്നു. മുഖ്യമന്ത്രി രാജാവിന്റെ കാല് തിരുമ്മാനല്ല, മാലയിടാനാണ് പോയതെന്നും ഇദ്ദേഹം പുച്ഛിക്കുന്നുണ്ട്.

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

ഇടതുപക്ഷത്തെ വിശ്വാസി വിരുദ്ധരായി ചിത്രീകരിക്കുന്നവർ പന്തല്ലൂര്‍ ക്ഷേത്രഭൂമി അന്യാധീനപ്പെട്ടപ്പോൾ എവിടെയായിരുന്നു: വിഎസ് അച്യുതാനന്ദൻ ചോദിക്കുന്നു

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ദിലീപിന് ശബരിമലയില്‍ കയറാമെങ്കില്‍ എസ്.പി മഞ്ജുവിന് മാത്രമല്ല ഏത് സ്ത്രീക്കുമാകാം

സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്ന ഏഴു വര്‍ഷവും അയ്യപ്പന്‍ ബ്രഹ്മചാരിയായിരുന്നില്ലേ? ടി.ജി മോഹന്‍ദാസ് ചോദിക്കുന്നു

ഹാജി അലി ദര്‍ഗയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചിട്ട് രണ്ട് വര്‍ഷം; ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഇനിയും കാത്തിരിക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍