UPDATES

ട്രെന്‍ഡിങ്ങ്

ഹരീഷിനൊപ്പം; നിർഭയമായ അന്തരീക്ഷത്തിലേ സർഗ്ഗാത്മകത പുലരൂ: പിണറായി വിജയന്‍

“എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേർക്കുള്ള കടന്നാക്രമണങ്ങൾ അനുവദിക്കില്ല. നിർഭയമായ അന്തരീക്ഷത്തിലേ സർഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല.” പിണറായി വിജയൻ പറഞ്ഞു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുതാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേർക്കുള്ള കടന്നാക്രമണങ്ങൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു. “നിർഭയമായ അന്തരീക്ഷത്തിലേ സർഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല.” പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

അതേസമയം നോവൽ പിൻവലിച്ച മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളിൽ അസ്വസ്ഥ ചിത്തനാകരുത് എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയിൽ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കൾക്ക് അദ്ദേഹം നൽകേണ്ട ഉചിതമായ മറുപടി എന്ന് കരുതുന്നതായും പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ വിവരിച്ച മീശ എന്ന നോവല്‍ പിന്‍വലി്കുന്നതായി എഴുത്തുകാരന്‍ എസ് ഹരീഷ് കഴിഞ്ഞ ദിവസം ആണ് അറിയിച്ചത്. ചില സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കവും ഉണ്ടായതിനെ തുടര്‍ന്നാണ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന നോവല്‍ പിന്‍വലിക്കുന്നതെന്ന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ എസ് ഹരീഷ് വെളിപ്പെടുത്തിയതിനെ തുടർന്ന് അഴിമുഖം, സമകാലിക മലയാളം തുടങ്ങിയ മാധ്യമങ്ങൾ നോവൽ പ്രസിദ്ധീകരിക്കാൻ ഉള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

എം.പി വീരേന്ദ്രകുമാര്‍ എം പിക്ക് മീശയുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍