UPDATES

ട്രെന്‍ഡിങ്ങ്

രാജ്യം ഗോരഖ്പൂരില്‍ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളോടൊപ്പം; പ്രധാനമന്ത്രി

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

ഗോരഖ്പൂരില്‍ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 71 ആം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ആദ്യമായി ഗോരഖ്പൂര്‍ ദുരന്തത്തെ പ്രധാനമന്ത്രി പരാമര്‍ശിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍ദോഷികളായ കുഞ്ഞുങ്ങള്‍ ഒരാശുപത്രിയില്‍ മരിച്ചിരുന്നു. ഗോരഖ്പൂരിലുണ്ടായ ആ ദുരന്തം അതീവദുഃഖകരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യം; ചെങ്കോട്ടയില്‍ നടന്ന പ്രസംഗത്തില്‍ മോദി പറഞ്ഞു.

സുരക്ഷിതവും വികസിതവുമായ പുതിയ ഇന്ത്യയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്നും നിരവധി രാജ്യങ്ങള്‍ നമുക്ക് ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനെതിരായ മിന്നലാക്രമണത്തോടെ ഇന്ത്യയുടെ സൈനികശക്തി ലോകം തിരിച്ചറിഞ്ഞെന്നു പറഞ്ഞ പ്രധാനമന്ത്രി മിന്നലാക്രമണം നടത്തിയ സൈനികരെ അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും നമ്മുടെ സേന എന്നും അവരുടെ കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

നോട്ട് അസാധുവാക്കല്‍, സ്വഛ് ഭാരത്, ഗ്യാസ് സബ്‌സിഡി പിന്‍വലിക്കല്‍ തുടങ്ങിയ സര്‍ക്കാര്‍ നടപടികള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ചരക്ക് സേവന നികുതി(ജിഎസ്ടി)യെ പിന്തുണയ്ക്കാനും രാജ്യമൊട്ടാകെ മുന്നോട്ടു വന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എങ്ങനെ മാറ്റിയെടുക്കാമെന്നണ് നാം ചിന്തിക്കേണ്ടതെന്നും അല്ലാതെ മുന്നോട്ടു പോകുന്നതുപോലെ പോകട്ടെ എന്നല്ലെന്നും മോദി ചൂണ്ടിക്കാട്ടി.
പുതിയ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകേണ്ടതുണ്ടെന്നും ഈ രാജ്യത്ത് ല്ലാവരും തുല്യരാണെന്നും മോദി വ്യക്തമാക്കി. ഒരുമിച്ച് ചേര്‍ന്ന് രാജ്യത്തിന് പുതിയ ഊര്‍ജ്ജം പകരാമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ സമാധാനം പുലരണം. ഭീകരവാദത്തിനെതിരേ ഒന്നിച്ച് പോരാടണം. സ്വാതന്ത്ര്യ സമരസേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ 2022 ല്‍ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍