UPDATES

ഒടുവിൽ അനിയനെ കാണാൻ ബാലചന്ദ്രൻ ചുള്ളിക്കാട് അഗതിമന്ദിരത്തിലെത്തി; നാട്ടുകാരായ ചിലരാണ് സഹോദരങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കിയതെന്ന്‌ സന്ദീപ് പോത്താനി

ജയചന്ദ്രൻ ചുള്ളിക്കാടിന്റെ അവസ്ഥയെ കുറിച്ച് താൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ബാലചന്ദ്രൻ ചുള്ളിക്കാടിനോട് വിരോധമുള്ളവർ തെറ്റായി ഉപയോഗിക്കുകയായിരുന്നെന്നും സന്ദീപ് പോത്താനി ആരോപിച്ചു.

അവശ നിലയിൽ തെരുവിൽ നിന്നും അഗതിമന്ദിരത്തിലേക്ക് മാറ്റിയ സഹോദരൻ ജയചന്ദ്രനെ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്  സന്ദര്‍ശിച്ചു. സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കടത്തിണ്ണയില്‍ നിന്ന് അഗതി മന്ദിരത്തിലേക്ക് മാറ്റിയ ജയചന്ദ്രനെ ഇവിടെയെത്തിയാണ് ചുള്ളിക്കാട് കണ്ടത്. കാന്‍സര്‍ രോഗിയായ ജയചന്ദ്രനെ സന്ദർശിക്കാൻ താൽപര്യമില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് അഴിമുഖത്തോട് പ്രതികരിച്ചിരുന്നു.  വാർത്ത വലിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു സന്ദർശനം.

അതേസമയം, സഹോദരനെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പൂർണമായും ശരിയല്ലെന്ന് സാമൂഹിക പ്രവർത്തകനായ സന്ദീപ് പോത്താനി വ്യക്തമാക്കി. ഒരുമണിക്കുറോളം ചുള്ളിക്കാട് സഹോദരന്റെ അടുത്ത് ചിലവഴിച്ചു. സഹോദരനെ സന്ദർശിക്കാനോ ഏറ്റെടുക്കാനോ തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞില്ല. എന്നാൽ തിരുവനന്തപുരത്ത് താമസിക്കുന്ന തനിക്ക് ആറാം തിയ്യതി മാത്രമേ എത്താൻ സാധിക്കൂ എന്നായിരുന്നു അറിച്ചിരുന്നെന്നും സന്ദീപ് പറയുന്നു. സഹോദരന്റെ സംരക്ഷക്കുന്നതിന് സന്നദ്ധ പ്രവർത്തകരെയും അഗതി മന്ദിരത്തിലെ ജീവനകാരോടും നന്ദി അറിയിച്ച ചുള്ളിക്കാട്, ചിലവിനുൾപ്പെടെ ഒരു തുക നൽകിയതായും അഗതിമന്ദിരം അധികൃതർ പ്രതികരിച്ചു.

ആദ്യം മുതൽ തന്നെ ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ടിരുന്നു, കഴിഞ്ഞ ദിവസവും ബാലചന്ദ്രൻ ചുള്ളിക്കാട് വിളിച്ചിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വരാൻ സന്നദ്ധനാണെന്ന തരത്തിലായിരുന്നു സംസാരിച്ചത്. എന്നാൽ സലീം കൂമാർ ഉള്‍പ്പെടെയുള്ളവർ പറയുന്നത് പോലുള്ള പ്രശനങ്ങൾ ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സഹോദരനെ തിരുവനന്തപുരത്ത് കൊണ്ട് പോയി സംരക്ഷിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാൽ അഗതി മന്ദിരത്തിൽ തുടരാനാണ് തീരുമാനിച്ചതെന്നും സന്ദീപ് അഴിമുഖത്തോട് പ്രതികരിച്ചു. വിഷയത്തിൽ ദിവസങ്ങളായി തുടരുന്ന വാക്പോരും വിവാദങ്ങളും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനത്തോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സന്ദീപ് പറയുന്നു.

“അർബുദമാണ്, മലദ്വാരത്തിലൂടെ ചോര കിനിയുന്നുണ്ട്; സലിംകുമാർ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്”

അതേസമയം, ജയചന്ദ്രൻ ചുള്ളിക്കാടിന്റെ അവസ്ഥയെ കുറിച്ച് താൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ബാലചന്ദ്രൻ ചുള്ളിക്കാടിനോട് വിരോധമുള്ളവർ തെറ്റായി ഉപയോഗിക്കുകയായിരുന്നെന്നും സന്ദീപ് പോത്താനി ആരോപിച്ചു. ചിലരുടെ ഇടപെടൽ പ്രശ്നം വഷളാക്കുകയാണ് ചെയ്തത്. സഹോദരങ്ങൾക്കിടയിലെ പ്രശ്നങ്ങൾ അവസാനിക്കരുതെന്ന് കരുതുന്ന നാട്ടുകാരായ ചിലർ തന്നെയാണ് നീക്കങ്ങൾക്ക് പിന്നിൽ‌. ബാലചന്ദ്രൻ ചുള്ളിക്കാടിനെ പോലെ ഇവരുടെ സഹോദരിയും ജയചന്ദ്രനെ സന്ദർശിക്കാൻ എത്തുമെന്നാണ് പ്രീതിക്ഷയെന്നും അദ്ദേഹം പറയുന്നു.  വെളിച്ചം അഗതി മന്ദിരം  ട്രഷറർ സൽമ സജിൻ, കെയർ ടേക്കർ അബ്ദുള്‍ കരീം എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ ജയ ചന്ദ്രനെ പരിചരിച്ച് വരുന്നത്.

 

എത്ര വിമർശിച്ചാലും കുഴപ്പമില്ല, അഗതി മന്ദിരത്തിലുള്ള സഹോദരനെ ഏറ്റെടുക്കില്ല, എനിക്കതിന് എന്റേതായ കാരണങ്ങളുണ്ട്; ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍