UPDATES

ട്രെന്‍ഡിങ്ങ്

ജോയ് മാത്യു സ്വപ്‌നം കാണുന്ന പൊലീസ്

ഒരു ഫെഡറല്‍ സമ്പ്രദായം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതക്ക് ഇതിനേക്കാള്‍ യോജിച്ച മാതൃക മറ്റെന്താണുള്ളത്?

പൊലീസിന്റെ രാഷ്ട്രീയം ഗൗരവമായ പ്രശ്‌നമാകുന്ന സാഹചര്യത്തില്‍ അതിനുള്ള പരിഹാരം സേനയില്‍ ഇതരസംസ്ഥാനത്തു നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുകയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. പൊലീസും രാഷ്ട്രീയവും എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ജോയ് മാത്യു തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഉള്ള പൊലീസുകാരില്‍ രാഷ്ട്രീയം ഉണ്ടെന്നും തങ്ങളുടെ രാഷ്ട്രീയ ചായ്‌വ് ഉപേക്ഷിക്കാന്‍ അവര്‍ക്കാവില്ലെന്നും ജോയ് മാത്യു പറയുന്നു. പൊലീസുകാര്‍ക്ക് രാഷ്ട്രീയമുള്ളതുകൊണ്ടാണ് അവര്‍ക്ക് ഒരിക്കലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ കഴിയാത്തതെന്നുമാണ് ജോയ് മാത്യു ചൂണ്ടിക്കാണിക്കുന്നത്. ഇത് ഒഴിവാക്കാനാണ് പുതിയ നിര്‍ദേശം ജോയ് മാത്യു മുന്നോട്ടു വച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

പോലീസും രാഷ്ട്രീയവും

സ്വന്തം പാര്‍ട്ടിക്കാരെ ലാത്തിയടിച്ച് ഓടിക്കേണ്ടി വരുന്ന
പോലീസുകാരന്റെ മനോവിഷമം ആരെങ്കിലും ആലോചിച്ചിട്ടുണ്ടാവുമോ?
വിദ്യാര്‍ഥിയായിരിക്കുംബോള്‍ ഏതെങ്കിലും ഒരു വിദ്യാര്‍ഥി സംഘടനയില്‍ അംഗമാവുകയോ
പ്രവര്‍ത്തിക്കുകയൊ സഹകരിക്കുകയൊ അനുഭാവിയാകുകയോ ചെയ്യാത്തവര്‍ കേരളത്തില്‍ കുറവായിരിക്കും. അത് എസ് എഫ് ഐ ,കെ എസ് യു, എ ഐ എസ് എഫ്, എ ബി വി പി. അങ്ങിനെ ഏതുമാവാം.

പോലീസില്‍ ജോലികിട്ടിയ അന്നുതന്നെ അവര്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വ് ഉപേക്ഷിക്കുമോ?അങ്ങിനെ ഒരു സുപ്രഭാതത്തില്‍ ഇനി മേല്‍ ഞാന്‍ രാഷ്ട്രീയം ചിന്തിക്കുകയേയില്ല എന്ന് പോലീസുകാര്‍ക്ക് തീരുമാനിക്കാനാവുമോ? അവരും മനുഷ്യരല്ലേ.?
അപ്പോള്‍ ഏത് പോലീസുകാരനും ഒരു രാഷ്ട്രീയമുണ്ട് അതുകൊണ്ട് തന്നെയാണു നമ്മുടെ നാട്ടിലെ പോലീസിനൂ ഒരിക്കലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ സാധിക്കാത്തതും എടുക്കുന്ന നടപടി പലപ്പോഴും രാഷ്ട്രീയ പ്രേരിതമാകുന്നതും ഇതിനു പോലീസുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഭാവിയില്‍ ഒരു പോലീസുകാരനായിക്കളയാം എന്ന് തീരുമാനിച്ചിട്ടല്ലല്ലൊ ഒരാള്‍ ജനിക്കുന്നത് (ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പലരും ഒരു തൊഴില്‍ എന്ന നിലയില്‍ പെട്ടുപോവുന്നതാണെന്നതാണൂ വാസ്തവം). പോലീസില്ലാതെ ഒരു സമൂഹത്തിനു നിലനില്‍ക്കാനാവുകയില്ല. അപ്പോള്‍ ആരെങ്കിലുമൊക്കെ ഇതായല്ലേ പറ്റൂ.

ഇതിനു പരിഹാരം ഒന്നേയുള്ളൂ: ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നത് ഐ പി എസ് കേഡറില്‍ ഉള്ളവര്‍ മാത്രമാണല്ലോ അതുപോലെത്തന്നെ പോലീസുകാരേയും സംസ്ഥാനങ്ങള്‍ മാറ്റി റിക്രൂട്ട് ചെയ്യുക ഇനി ഭാഷാപരമായ വേലിക്കെട്ടുകള്‍ ഉണ്ടാകും എന്നോര്‍ത്ത് വേവലാതിപ്പെടുന്നവരോട് ഒരു കാര്യം, ഇപ്പോള്‍ നമുക്ക് ഭാഷ ഒരു തടസ്സമേയല്ലല്ലൊ .തമിഴും തെലുങ്കും ബംഗാളിയും ഒറിയയും രാജസ്ഥാനിയും,ആസ്സാമീസും ,ഹിന്ദിയും തുടങ്ങി ഏത് ഭാഷയും സ്വന്തം ആവശ്യം വരുംബോള്‍ അനായസേന പ്രയോഗിക്കാന്‍ നമ്മള്‍ മലയാളികള്‍ പഠിച്ചു കഴിഞ്ഞു. ഒരു ഫെഡറല്‍ സബ്രദായം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതക്ക് ഇതിനേക്കാള്‍ യോജിച്ച മാതൃക മറ്റെന്താണുള്ളത്? ഒരു ഫെഡറലും സെക്കുലറും ആയ ഒരു പോലീസ് സേനയെക്കുറിച്ച് ഒന്നു സ്വപ്നം കണ്ടുനോക്കൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍