UPDATES

ട്രെന്‍ഡിങ്ങ്

കാമുകി ഒപ്പം താമസിക്കാന്‍ വിമാനത്തില്‍ ഭീഷണി കത്ത് വച്ചു; ശതകോടീശ്വരനായ വ്യാപാരിക്ക് ഇനി താമസം ജയിലില്‍

ആന്റി-ഹൈജാക്കിംഗ് നിയമം അനുസരിച്ച് നടക്കുന്ന ആദ്യത്തെ അറസ്റ്റാണിത്

കാമുകി തനിക്കൊപ്പം വന്നു താമസിക്കാന്‍ കാണിച്ച അതിബുദ്ധി കോടീശ്വരനായ സ്വര്‍ണവ്യാപാരിക്ക് സമ്മാനിക്കുന്നത് നീണ്ട ജയില്‍വാസവും നഷ്ടമാക്കുന്നത് തന്റെ സമ്പാദ്യങ്ങളും. ബിജു കിഷോര്‍ സള്ള എന്ന മുംബൈക്കാരനാണ് അതിബുദ്ധി കാണിച്ച് കുടുങ്ങിയത്. സള്ള ചെയ്തതെന്താണെന്നാല്‍, ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനത്തില്‍ ഒരു ഭീഷണി കത്ത് വച്ചു. വിമാനം ഹൈജാക്ക് ചെയ്യുമെന്നും ബോബംവച്ച് തകര്‍ക്കുമെന്ന് ഉറുദുവിലും ഇംഗ്ലീഷിലും എഴുതിയ കത്താണ് ജെറ്റ് എയര്‍വെയ്‌സിന്റെ 9W339 വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ പതിച്ചു വച്ചത്. കാമുകിയും ജറ്റ് എയര്‍വെയ്‌സിന്റെ ഡല്‍ഹിയിലെ ഓഫിസില്‍ ജീവനക്കാരിയായ കാമുകി തനിക്ക് ഒപ്പം താമസിക്കാനായിരുന്നു ഈ വേലത്തരം. അറസ്റ്റിലായശേഷം പൊലീസിനോട് സള്ള പറഞ്ഞത് ജയ്റ്റ് എയര്‍വെയ്‌സ് പൂട്ടുമെന്നും അതുവഴി തന്റെ കാമുകിക്ക് ജോലി നഷ്ടമാവുകയും പിന്നീടവള്‍ തനിക്കൊപ്പം മുംബൈയില്‍ വന്നു ജീവിക്കാന്‍ തയ്യാറാകുമെന്നുമാണ്!

ആന്റി-ഹൈജാക്കിംഗ് ആക്ട് അനുസരിച്ചാണ് സള്ളയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ നിയമം നിലവില്‍ വന്നശേഷം നടക്കുന്ന ആദ്യത്തെ അറസ്റ്റാണ് സള്ളയുടേതെന്ന് ജോയിന്റ് കമ്മിഷണര്‍ ജെ കെ ഭട്ട് മാധ്യമങ്ങളെ അറിയിച്ചു. പരമാവധി ജയില്‍ ശിക്ഷയ്‌ക്കൊപ്പം അറസ്റ്റിലാകുന്നയാളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും നിയമത്തില്‍ പറയുന്നുണ്ട്.

ശതകോടികളുടെ സമ്പത്തുള്ള സള്ളയ്ക്ക് മുംബൈയില്‍ ആഢംബര അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. കാമുകിയും ഇവിടെ വന്നു താമസിക്കാനാണ് സള്ള ഇങ്ങനെ ചെയ്തത്. ചോദ്യം ചെയ്തതില്‍ നിന്നും സള്ള ഗുജറാത്തിലെ അമറേലി ജില്ലയിലുള്ള ദേദാനിലാണ് ജനിച്ചതും വളര്‍ന്നതെന്നും പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. ഇയാള്‍ പ്ലാറ്റിനം വിഭാഗത്തില്‍പ്പെട്ട വിമാനയാത്രികന്‍ കൂടിയാണ്.

സള്ളയ്ക്ക് ഏതെങ്കിലും ഭീകരവാദഗ്രൂപ്പുമായി ബന്ധമുണ്ടോയെന്ന കാര്യവും തങ്ങള്‍ അന്വേഷിക്കുമെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ സള്ളയ്‌ക്കെതിരേ ഒരു കേസും നിലവില്‍ ഉള്ളതായി കണ്ടിട്ടില്ലെന്നും ജോയിന്റ് കമ്മിഷണര്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് മുംബൈയില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് സള്ള ഭീഷണിക്കത്ത് വച്ചത്. ടോയ്‌ലറ്റില്‍ നിന്നും ഈ കത്ത് എയര്‍ഹോസ്റ്റസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം അഹമ്മദാബാദില്‍ ഇറക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍