UPDATES

ട്രെന്‍ഡിങ്ങ്

സംവിധായിക ദിവ്യ ഭാരതിക്കെതിരേ കേസ്

ദിവ്യ ചെയ്ത ഹ്രസ്വസിനമായായ ‘കക്കൂസ്’ ദളിത് സമുദായത്തെ അപമാനിക്കുന്നുവെന്നാണ് പരാതി

ഡോക്യുമെന്ററി സംവിധായിക ദിവ്യ ഭാരതിക്കെതിരേ കേസ്. പുതിയ തമിഴിഗം എന്ന ദലിത് രാഷ്ട്രീയ പാര്‍ട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദിവ്യക്കെതിരേ മധുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 25കാരിയായ ദിവ്യ സംവിധാനം ചെയ്ത കക്കൂസ് എന്ന ഹ്രസ്വചിത്രം പിള്ളാര്‍ സമുദായത്തെ മോശമായി അവതരിപ്പിക്കുന്നു എന്നു കാണിച്ചായിരുന്നു പരാതി.

തോട്ടിപ്പണി ചെയ്യുന്നവരുടെ ജീവിതാവസ്ഥകള്‍ തുറന്നുകാണിക്കുന്ന സിനിമയാണ് കക്കൂസ്. പക്ഷേ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അധികാരികളുടെ അനുവാദം കിട്ടാത്തതിനെ തുടര്‍ന്നു ചിത്രം യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ദിവ്യ.

ഒരാഴ്ചയ്ക്കു മുമ്പ് ദിവ്യ തനിക്കെതിരേ ഉണ്ടാകുന്ന ഭീഷണികളുടെ പേരില്‍ പൊലീസില്‍ ഒരു പരാതി നല്‍കിയിരുന്നു. ഏകദേശം ആയിരത്തോളം ഭീഷണി കോളുകളാണ് ദിവ്യക്ക് വന്നിട്ടുള്ളത്.

പുതിയ തമിഴിഗം പാര്‍ട്ടിയുടെ പരാതി പ്രകാരം ഐപിസി സെക്ഷന്‍ 153, ഐപിസി സെക്ഷന്‍ 505 എന്നീ വകുപ്പുകളാണ് ദിവ്യക്കെതിരേ ചേര്‍ത്തിരിക്കുന്നത്. പിള്ളാര്‍ സമുദായത്തില്‍പ്പെട്ടവര്‍ തോട്ടിപ്പണി ചെയ്യുന്നവരാണെന്ന ദിവ്യയുടെ ചിത്രത്തില്‍ പറയുന്നതിനെ എതിര്‍ക്കുകയാണ് പുതിയ തമിഴകം പാര്‍ട്ടി. ദിവ്യക്ക് ഇടതു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നതായി പൊലീസ് വ്യത്തങ്ങള്‍ പറയുന്നു.

എന്നാല്‍ തനിക്കെതിരേയുണ്ടായിരിക്കുന്ന നീക്കം സിനിമയുമായി ബന്ധപ്പെട്ടല്ലെന്നും തോട്ടിപ്പണി ചെയ്യുന്ന ജോലിക്കാരുടെ പ്രതിഷേധസമരത്തില്‍ താന്‍ പങ്കെടുത്തതോടെയാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ദിവ്യ പറയുന്നു. പള്ളാര്‍ സമുദായത്തില്‍ നിന്നുള്ള ദിണ്ടിഗലിലെ അണ്ണ സര്‍വകലാശലയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്നും ഇയാള്‍ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇയാള്‍ക്കും പുതിയ തമിഴകം നേതാവ് കെ കൃഷ്ണസാമിയുമായുള്ള ബന്ധമാണ് തനിക്കെതിരേയുള്ള കേസിനു പിന്നിലെന്നും ദിവ്യ പറയുന്നു.

കക്കൂസ്; ഭരണകൂടം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്ത ചിത്രം യുട്യൂബില്‍ കാണാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍