UPDATES

ഇന്ത്യ

ചുട്ടുകൊല; പ്രതിയുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ സംഭാവന; അനുകൂല പ്രകടനങ്ങളും

ഉദയ്പൂരില്‍ ശംഭുലാലിന് പിന്തുണ അറിയിച്ചു കൊണ്ട് ഒരു വിഭാഗം ഇന്നു നടത്താനിരുന്ന പ്രകടനത്തിന് പോലീസ് വിലക്കേര്‍പ്പെടുത്തുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കുകയും ചെയ്തു

രാജസ്ഥാനില്‍ ബംഗാളില്‍ നിന്നുള്ള മുസ്ലീം തൊഴിലാളി മുഹമ്മദ് അഫ്രാസുളിനെ ‘ലവ് ജിഹാദ്’ ആരോപിച്ച് ജീവനോടെ ചുട്ടുകൊന്ന കേസിലെ പ്രതി ശംഭുലാല്‍ റീഗറിന്റെ കുടുംബത്തിന് ‘സംഭാവന’യായി 516 ചേര്‍ന്ന് മൂന്നു ലക്ഷം രുപ നല്‍കിയെന്ന് പോലീസ്. ഇതിനു പിന്നാലെ ഈ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു.

ഇയാളുടെ കുടുംബത്തെ സഹായിക്കാനായി സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരണം നടക്കുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും അക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും രണ്ട് ബിസിനസുകാരെ അറസ്റ്റ് ചെയ്തതായും രാജസ്ഥാന്‍ പോലീസ് വ്യക്തമാക്കി.

രാജസ്ഥാനിലെ താലിബാന്‍ റിപ്പബ്ലിക്

ഒരാഴ്ച മുമ്പാണ് രാജ്യത്തെ നടുക്കിക്കൊണ്ടുള്ള സംഭവം അരങ്ങേറിയത്. അഫ്രാസുളിനെ വിളിച്ചു വരുത്തി മര്‍ദ്ദിച്ച ശേഷം വെട്ടുകയും തുടര്‍ന്ന് പെട്രോളിച്ച് തീ കൊളുത്തുകയുമായിരുന്നു ശംഭുലാല്‍. തുടര്‍ന്ന് ലവ് ജിഹാദിന്റെ പേരിലാണ് താനിത് ചെയ്യുന്നതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള വിധി ഇതായിരിക്കുമെന്ന് ഇയാള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങളത്രയും മൊബൈലില്‍ ഷൂട്ട് ചെയ്തത് ഇയാളുടെ 14 വയസുള്ള മരുമകനാണെന്ന ഞെട്ടിക്കുന്ന കാര്യവും തുടര്‍ന്ന് പുറത്തു വന്നിരുന്നു.

ശിക്ഷ: മരണം, കുറ്റം: മുസ്ലിം, രാജ്യം: ഇന്ത്യ

സോഷ്യല്‍ മീഡിയില്‍ അടക്കം ഇയാളുടെ പ്രവര്‍ത്തികള്‍ വ്യാപകമായി പ്രചരിച്ചിരുന്നത് രാജ്യത്ത് വന്‍ തോതില്‍ പ്രതിഷേധം ഉണ്ടാക്കി. എന്നാല്‍ ശംഭുലാലിനെ ന്യായീകരിച്ചു കൊണ്ട് രംഗത്തു വന്നവരും കുറവായിരുന്നില്ല. അതിന്റെ പ്രതിഫലനമായിരുന്നു ഇയാളുടെ ഭാര്യ സീതയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി അതിലേക്ക് 516 ചേര്‍ന്ന് മൂന്നു ലക്ഷം രൂപ സംഭാവന നല്‍കിയത്. ഇത് രാജസ്ഥാനില്‍ നിന്ന് മാത്രമല്ല, ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഈ പണം വന്നിരിക്കുന്നത് എന്നും പോലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി ആളുകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിക്കുന്നു എന്നാണ് പോലീസ് പറയുന്നത്.

ഈ അക്കൌണ്ടിലേക്ക് പണം അയച്ചവരെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറയുന്നു.

രാജസ്ഥാനിലെ ചുട്ടുകൊല: തന്നെ രക്ഷിക്കാനെന്ന വാദം നിഷേധിച്ച് സ്ത്രീ

അതിനിടെ, സമീപ ജില്ലയായ ഉദയ്പൂരില്‍ ശംഭുലാലിന് പിന്തുണ അറിയിച്ചു കൊണ്ട് ഒരു വിഭാഗം ഇന്നു നടത്താനിരുന്ന പ്രകടനത്തിന് പോലീസ് വിലക്കേര്‍പ്പെടുത്തുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കുകയും ചെയ്തു. സംഘപരിവാര്‍ സംഘടനകള്‍ ഇയാള്‍ക്ക് വേണ്ടി വ്യാപകമായി രംഗത്തു വന്നിരിക്കുന്നു എന്നാണ് സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിക്കുന്നത്.

അഫ്രാസുല്‍; മതേതര ജനാധിപത്യത്തിന്റെ മരണപ്രവചനം

ലൗവ് ജിഹാദ് അല്ല, ഇസ്ലാം വിരോധം; അഫ്‌റസുള്ളിനെ ചുട്ടുകൊല്ലുന്നത് ചിത്രീകരിച്ചത് 14 കാരന്‍, കൊലയാളി മനോരോഗിയാണെന്നു കുടുംബം

ലൗവ് ജിഹാദ്; രാജസ്ഥാനില്‍ മുസ്ലിം തൊഴിലാളിയെ ജീവനോടെ ചുട്ടുകൊന്നു/ ഞെട്ടിക്കുന്ന വീഡിയോ

രാജസ്ഥാന്‍ എന്ന ബനാന റിപ്പബ്ലിക്

രാഗം പിഴച്ചു, ദേവി പ്രസാദിച്ചില്ല; രാജസ്ഥാനില്‍ മുസ്ലീം നാടോടി ഗായകനെ അടിച്ചുകൊന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍