UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ നിരോധനാജ്ഞ തുടരും; നവംബര്‍ 26 വരെ നീട്ടി

സന്നിധാനത്ത് സംഘര്‍ഷാവസ്ഥ ഇല്ലാത്തതിനാല്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസീല്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു

ശബരിമലയിലെ നിരോധനാജ്ഞ നാലൂ ദിവത്തേക്ക് കൂടി നീട്ടാൻ തീരുമാനം. ഇതോടെ സന്നിധാനം പമ്പ, നിലക്കൽ ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ 26 വരെ തുടരും. ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട എസ്പി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയരുന്നു.  ശബരിമലയിലും പരിസര പ്രദേശങ്ങളിലും   പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നാലു ദിവത്തേക്ക് കുടി നീട്ടി പത്തനംതിട്ട കളക്ടർ ഉത്തരവിറക്കിയത്.

നിരോധനാജ്ഞ തീര്‍ത്ഥാടകരെ ബാധിക്കില്ല. വാഹനങ്ങള്‍ തടയില്ല, ഒറ്റയ്‌ക്കോ കൂട്ടമായോ ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് എത്തുന്നതിനും, ശരണം വിളിക്കുന്നതിനും വിലക്കില്ലെന്നും കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

സന്നിധാനത്ത് സംഘര്‍ഷാവസ്ഥ ഇല്ലാത്തതിനാല്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസീല്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് ഗവര്‍ണര്‍ക്ക് നേരിട്ട് വിശദീകരണം നല്‍കി. സന്നിധാനത്ത് ഭക്തരെ തടയുന്ന നിരോധനാജ്ഞ ഇല്ലെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

ഭക്തര്‍ ഇതില്‍ പരാതി പറയുന്നില്ലെങ്കിലും കോണ്‍ഗ്രസും ബിജെപിയും നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യക്കാരാണ്. നാമജപ പ്രതിഷേധക്കാരും നിരോധനാജ്ഞയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. വലിയ മണ്ഡപത്തില്‍ പോലും നാമം ജപിക്കാന്‍ നിരോധനാജ്ഞ മൂലം സാധിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇന്നലെ രണ്ട് നാമജപ ഘോഷയാത്രകള്‍ നടന്നെങ്കിലും പ്രകോപനകരമല്ലാതിരുന്നതിനാല്‍ പോലീസ് ഇടപെട്ടിരുന്നില്ല. ചിത്തിര ആട്ട ദിവസങ്ങളിലെ പ്രതിഷേധങ്ങള്‍ നിലവില്‍ അവിടെയില്ല.

ഈ സാഹചര്യത്തിലാണ് തഹസീല്‍ദാര്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ പിന്‍വലിക്കപ്പെട്ടേക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് പോലീസ് ഇതിന് വിരുദ്ധമായ നിലപാടെടുത്തത്.

ബിജെപി V/s ഐപിഎസ്; ശബരിമലയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

പൊന്‍ രാധാകൃഷ്ണനെയും നളിന്‍ കുമാര്‍ കട്ടീലിനെയും ശബരിമലയിലെത്തിക്കുന്ന ബിജെപിയുടെ ദക്ഷിണേന്ത്യ പ്ലാന്‍

ഒരു പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന എഎൻ രാധാകൃഷ്ണന്റെ ഭാഷ ഏത് സാംസ്കാരിക വകുപ്പിൽ പെടും : എസ് ശാരദക്കുട്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍