UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോയ്സ് ജോർജ് എം.പിയെയും വെള്ള പൂശുന്നു; ആരെയും കബളിപ്പിച്ചിട്ടില്ലെന്ന് പോലീസ്

കേസ് തുടരന്വേഷിക്കാൻ മതിയായ രേഖകൾ റവന്യു വകുപ്പിൽ നിന്ന് ലഭ്യമല്ല എന്നും കേസ് മുന്നോട്ടു കൊണ്ടു പോകാനുളള സാക്ഷി മൊഴികളില്ലെന്നും അതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി വേണമെന്നുമാണ് റിപ്പോർട്ടിലെ ആവശ്യം

കൊട്ടക്കാമ്പൂർ ഭൂമി ഇടപാടിൽ ജോയ്‌സ് ജോർജ് എം.പിയെ വെള്ളപൂശി പോലീസ് റിപ്പോർട്ട്. മൂന്നാർ ഡിവൈ.എസ്.പി: എസ്. അഭിലാഷ് തൊടുപുഴ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് എം പിക്ക് അനുകൂലമായ നിലപാടെടുത്തിരിക്കുന്നത്.

തമിഴ്‌വംശജകർക്ക് കൊട്ടക്കാമ്പൂരിൽ സർക്കാർ അനുവദിച്ച ഭൂമി ജോയ്‌സും കുടുംബാംഗങ്ങളും തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണം നടത്താൻ ഹൈക്കോടതി മൂന്നാർ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരുന്നു. മാർച്ച് പത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു കോടതി നിർദേശം.

1995ൽ തമിഴ് വംശജരിൽ നിന്ന് ജോയ്‌സിന്റെ പിതാവ് പാലിയത്ത് ജോർജ് ഭൂമി വിലക്കു വാങ്ങിയതാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2000 ത്തിൽ പട്ടയ അപേക്ഷകൾ സർക്കാരിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 2001ൽ പട്ടയം ലഭിച്ചിരുന്നു. ഈ ഭൂമിയാണ് ജോയ്‌സടക്കമുള്ള മക്കൾക്ക് വീതംവച്ചു നൽകിയതെന്നാണ് റിപ്പോർട്ടിലുള്ളത്.

ആരെയും കബളിപ്പിച്ചല്ല ഭൂമി സ്വന്തമാക്കിയിട്ടുള്ളത്. കേസ് തുടരന്വേഷിക്കാൻ മതിയായ രേഖകൾ റവന്യു വകുപ്പിൽ നിന്ന് ലഭ്യമല്ല എന്നും കേസ് മുന്നോട്ടു കൊണ്ടു പോകാനുളള സാക്ഷി മൊഴികളില്ലെന്നും അതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി വേണമെന്നുമാണ് റിപ്പോർട്ടിലെ ആവശ്യം.

മുമ്പ് റവന്യുവകുപ്പ് നടത്തിയ അന്വേഷണത്തിൽ കയ്യേറ്റം കണ്ടെത്തിയിരുന്നു. തുടർന്നെത്തിയ റവന്യുപ്രിൻസിപ്പൽ സെക്രട്ടറിയടക്കം സംഭവത്തിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും എം.പിയുടെ പട്ടയങ്ങൾ സബ് കലക്ടർ പ്രേംകുമാർ റദ്ദു ചെയ്യുകയും ചെയതിരുന്നു. 28 ഏക്കർ ഭൂമിയുടെ പട്ടയമാണ് അന്ന് റദ്ദാക്കിയത്. ജോയ്‌സ് ജോർജ് ജില്ലാ കലക്ടർക്ക് അപ്പീൽ നൽകിയിരിക്കുകയാണ്.

ജോയ്സ് ജോര്‍ജ്ജ് എം പിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി ഇടുക്കിയില്‍ ഇടതു മുന്നണിക്കുള്ളില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് എടുക്കുന്ന നടപടികള്‍ക്കെതിതിരെ സിപിഎം പരസ്യമായി രംഗത്ത് വരികയും ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ സമരങ്ങളിലേക്ക് ന്നിങ്ങുകയുമുണ്ടായി. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയുമായി മുന്നോട്ട് പോയ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി പകരം എത്തിയ സബ് കലക്ടർ പ്രേംകുമാറാണ് ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത്.

കൊട്ടക്കാമ്പൂര്‍ ഭൂമിതട്ടിപ്പ്; ഈ ‘ഇടതു സ്വതന്ത്രന്‍’ സിപിഎമ്മിന് ഭാരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍