UPDATES

ട്രെന്‍ഡിങ്ങ്

വടയമ്പാടി; മറ്റ് പാർട്ടിക്കാർക്കെല്ലാം സമരം നടത്താൻ അനുമതിയുള്ളപ്പോൾ ദളിതർക്ക് കൺവൻഷൻ പോലും നടത്തിക്കൂടെന്നാണോ?

ദളിത് ആത്മാഭിമാന കൺവൻഷൻ നടത്താൻ അനുവാദം നൽകിയിട്ടില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ സമരക്കാരെ ഓടിച്ചു പോലീസ്

വയമ്പാടി ജാതിമതിൽ വിരുദ്ധ സമര സഹായ സമിതി നേതാവിനെയുൾപ്പെടെ സമരഭൂമിയിൽ നിന്ന് പോലീസ് ഓടിച്ചു. പുറത്തു നിന്നുള്ള ഇടപെടൽ സമര സ്ഥലത്ത് അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചതിന് പിന്നാലെയാണ് പോലീസിന്റെ അതിക്രമം. സമര സഹായസമിതി നേതാവ് വി.ജെ. മാനുവൽ ഉൾപ്പെടെയുള്ളവരെയാണ് സമര സ്ഥലത്ത് നിന്ന് ഓടിച്ചത്. ജെനി, ധന്യ മാധവ് തുടങ്ങിയ സമര സഹായ പ്രവര്‍ത്തകരെയും പോലീസ് ഇറക്കിവിട്ടതായാണ് ലഭിക്കുന്ന വിവരം.

ധന്യ മാധവ് പറയുന്നതിങ്ങനെ “ഞാനും ജെനിയും മാത്രമേ പുറത്തു നിന്ന് ഉണ്ടായിരുന്നുള്ളൂ. പിന്നെ ഉണ്ടായിരുന്നത് വി.ജെ. മാനുവൽ ആണ്. ഇപ്പോഴവിടെ പത്ത് പതിനഞ്ച് പോലീസുകാർ ഉണ്ട്. കൂടുതല്‍ പോലീസുകാര്‍ എത്തിക്കൊണ്ടിരിക്കുന്നു. അനുവാദം പോലും ചോദിക്കാതെ ഞങ്ങളുടെയെല്ലാം ഫോട്ടോ എടുക്കുകയാണ് പോലീസ് ചെയ്തത്. അതു കഴിഞ്ഞ് എന്റെ ഡീറ്റെയിൽസ് വേണമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു കൊടുത്തപ്പോൾ അവർ എഴുതിയെടുത്തു. നിങ്ങൾ ഇവിടെ നിൽക്കാൻ പാടില്ല, പുറത്തു നിന്ന് ആരേയും കയറ്റരുതെന്ന് കളക്ടറുടെ ഉത്തരവുണ്ട്, ഇനി ഇവിടെ നിന്നാൽ സി.ഐ.യെ വിവരമറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. വലിയ രീതിയിൽ ഭീകരാന്തരീക്ഷം തന്നെയാണ് ഇവിടെ പോലീസ് സൃഷ്ടിക്കുന്നത്. നാളെ നടത്തുന്നത് പ്രക്ഷോഭമോ സമരമോ അല്ല. ഇവരുടെ കൂടെ എത്ര പേർ ഉണ്ടെന്ന് തെളിയിക്കാൻ, സമരക്കാർക്കൊപ്പമിരിക്കാൻ, പാട്ടു പാടാൻ ഒക്കെയാണ് കൺവൻഷൻ നടത്തുന്നത്. മറ്റ് പാർട്ടിക്കാർക്കെല്ലാം സമരം നടത്താൻ അനുമതിയുള്ളപ്പോൾ ദളിതർക്ക് കൺവൻഷൻ പോലും നടത്തിക്കൂടെന്നാണോ? കൺവൻഷൻ നടത്തരുതെന്ന് പറയുന്നതെന്തുകൊണ്ടാണ്? സമരസമിതി പ്രവർത്തകർ മാത്രം സ്ഥലത്ത് നിന്നാൽ മതിയെന്നാണ് പോലീസ് പറയുന്നത്. സമര സഹായ സമിതി പ്രവർത്തകർ പോലും അവിടെ നിൽക്കേണ്ട എന്ന്. കൺവൻഷൻ പോലും നടത്തരുതെന്ന് പറയുന്നത് ദളിതരെ അടിച്ചമർത്താനുള്ള ശ്രമമാണ്.”

ഒരു മതിലും വടയമ്പാടി ഭജന മഠത്തിൽ അനുവദിക്കില്ല; ജാതിമതില്‍ എന്ന പ്രയോഗം തെറ്റ്: എറണാകുളം ജില്ലാ കളക്ടർ

നാളെ നടത്താന്‍ ഉദ്ദേശിക്കുന്ന ദളിത് ആത്മാഭിമാന കൺവൻഷന് അനുവാദം നൽകിയിട്ടില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞിരുന്നു. മൈതാനത്ത് പൊതുപരിപാടി നടക്കുന്നതിന് മുമ്പ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങണം എന്ന് കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

എന്നാൽ എന്തു വിധേനയും നാളത്തെ ആത്മാഭിമാന കൺവൻഷൻ തീരുമാനിച്ചിടത്തു വച്ച് നടത്തുമെന്ന് സമര സഹായ സമിതി നേതാവ് വി.ജെ മാനുവൽ പറഞ്ഞു. സമരം തുടങ്ങുന്ന സമയം മുതൽ സമര സമിതിക്കൊപ്പം നിന്ന് സമരം നയിച്ച മാനുവലിനെയുൾപ്പെടെയാണ് പോലീസ് സമര സ്ഥലത്തു നിന്ന് ഓടിച്ചത്.

പുതിയ നീക്കവുമായി കെപിഎംഎസും വടയമ്പാടിയില്‍; പിന്നില്‍ ഹിന്ദു ഐക്യവേദി-എന്‍എസ്എസ് എന്ന് ആക്ഷേപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍