UPDATES

സ്വയരക്ഷയ്ക്ക് ഞങ്ങള്‍ക്കൊരു തോക്ക് വേണം; പൊള്ളാച്ചി പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ തോക്ക് ലൈസന്‍സിന് അപേക്ഷിച്ച് സഹോദരിമാര്‍

തമിഴ്‌നാട്ടില്‍ സ്ത്രീ സുരക്ഷ ഒരു ചോദ്യമായി മാറിയിരിക്കുകയാണെന്ന് സഹോദരിമാര്‍ പറയുന്നു

പൊളളാച്ചി പീഡനക്കേസ് തമിഴ്‌നാടിനെ പ്രക്ഷോഭത്തില്‍ ആഴ്ത്തിയിട്ട് ദിവസങ്ങളായി. കോളേജ് വിദ്യാര്‍ത്ഥികളും രാഷ്ട്രീയക്കാരും പ്രതിഷേധങ്ങളും ധര്‍ണകളുമായി തമിഴ്‌നാട്ടിലെ തെരുവിലിറങ്ങിയിരിക്കുകയാണ്. പൊള്ളാച്ചി പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്ത്രൂ സുരക്ഷയെ പറ്റിയുള്ള ആശങ്ക കൂടിയാണ് പൊതുവായി എല്ലാ പ്രതിഷേധങ്ങളിലും ഉയരുന്നത്. സ്ത്രീ സുരക്ഷയിലുണ്ടാകുന്ന വീഴ്ച്ചയുടെ പേരില്‍ എഐഎഡിഎംകെ സര്‍ക്കാരിനെയും ജനങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്.

ഇതിനിടയിലാണ് കോയമ്പത്തൂരില്‍ നിന്നും വരുന്ന ഒരു വാര്‍ത്ത ശ്രദ്ധ നേടുന്നത്. രണ്ടു സഹോദരിമാര്‍ തോക്ക് ലൈസന്‍സിന് അപേക്ഷിച്ചതാണ് വാര്‍ത്ത. പൊള്ളാച്ചി പീഡനക്കേസും അതുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന മറ്റു വാര്‍ത്തകളുമാണ് ഇവരെ തോക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് പറയുന്നു.

കോയമ്പത്തൂരിലെ നെല്ലമാലയ്യം ജില്ലയിലുള്ള തമിള്‍ ഈലം, ഓവിയ എന്നീ സഹോദരമാരാണ് കോയമ്പത്തൂര്‍ ജില്ല കളക്ടര്‍ക്കു മുന്നില്‍ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്. ഇതില്‍ തമില്‍ കോളേജിലും ഒവിയ സ്‌കൂളിലും പഠിക്കുകയാണ്. തമിഴ്‌നാട്ടില്‍ സ്ത്രീ സുരക്ഷ ഒരു ചോദ്യമായി മാറിയിരിക്കുകയാണെന്നും സ്ത്രീകളും പെണ്‍കുട്ടികളും ഏതുസമയത്തും ആക്രമിക്കപ്പെടാമെന്നുമാണ് ലൈസന്‍സിന് അപേക്ഷ നല്‍കാനെത്തിയ തമിളും ഒവിയയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ആരാണ് നല്ലത്, ആരാണ് ചീത്തയെന്ന് അറിയാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്. ഞങ്ങളുടെ സ്വയം പ്രതിരോധത്തിന് ഒരു തോക്ക് കൈവശം വേണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സുരക്ഷ ഞങ്ങള്‍ക്ക് തന്നെ ഉറപ്പ് വരുത്തണം. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ തോക്ക് ഉപയോഗപ്പെടും; തമിളും ഓവിയയും പറയുന്നത്.

പൊളളാച്ചി പീഡനക്കേസിലെ പ്രതികള്‍ രണ്ടു വര്‍ഷത്തിനകം നിരവധി സ്ത്രീകളെയാണ് ലൈംഗികമായി ചൂഷണം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അവ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കലും വീണ്ടും ലൈഗിക ഇംഗിതങ്ങള്‍ക്ക് വിധേയരാക്കി കൊണ്ടിരുന്നതും. എഴുപത് മുതല്‍ 200 വരെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ വലയില്‍ വീഴ്ത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികള്‍, ജോലിക്കാരായ യുവതികള്‍ എന്നിവരെയായിരുന്നു പ്രതികള്‍ ലക്ഷ്യം വച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍