UPDATES

വൈറല്‍

BREAKING NEWS: ‘ഹോളിഡെ റിസോര്‍ട്ട് മുതലാളി ഗവര്‍ണ്ണറെ കാണുന്നു; 116 എം എല്‍ എ മാര്‍ തങ്ങള്‍ക്കൊപ്പം’

കളി തുടങ്ങിയെന്നും എല്ലാവരും രാഷ്ട്രീയം കളിക്കുന്നു എന്നും കര്‍ണ്ണാടകയിലെ രാഷ്ട്രീയനാടകത്തെ കളിയാക്കി പ്രകാശ് രാജിന്‍റെ ട്വീറ്റ്

കർണാടക തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയ കുതിരക്കച്ചവടത്തിനെ ട്രോളി പ്രകാശ് രാജ്. നിലവിലെ സാഹചര്യത്തിൽ റിസോർട് മുതലാളിമാർക്കും സർക്കാർ ഉണ്ടാക്കാം, കാരണം അവരുടെ കയ്യിൽ ഇപ്പോൾ 116 എം. എൽ എ മാർ ഉണ്ട്. കളി തുടങ്ങിയെന്നും എല്ലാവരും രാഷ്ട്രീയം കളിക്കുന്നു എന്നും കര്‍ണ്ണാടകയിലെ രാഷ്ട്രീയനാടകത്തെ കളിയാക്കി പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. കർണാടക തെരഞ്ഞെടുപ്പിലെ ഗവർണറുടെ ഇടപെടലിനെയും പ്രകാശ് രാജ് വിമർശിച്ചു.

നിരന്തരം സംഘപരിവാർ സഖ്യത്തിനെതിരെ വിമർശനം ഉന്നയിക്കുന്ന അപൂർവം ചലചിത്രനടന്മാരിൽ ഒരാൾ ആണ് പ്രകാശ് രാജ്. ഗൗരി ലങ്കേഷ് മുതൽ കാശ്മീരി പെണ്‍കുട്ടിയുടെ ബലാത്സംഗ കൊലപാതകം വരെ ഉള്ള വിഷയങ്ങളിൽ ശക്തമായ പ്രതികരണങ്ങളാണ് ബി ജെ പി സർക്കാരിനെതിരെ പ്രകാശ് രാജ് നടത്തിയത്. ബി ജെ പി യെ വിമർശിക്കുന്നത് മൂലം തനിക് ബോളിവുഡ്‌ഡിൽ അവസരം കുറയുന്നു എന്ന് കഴിഞ്ഞയാഴ്ച ഒരു പൊതു പരിപാടിയിൽ പ്രകാശ് രാജ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍