UPDATES

ട്രെന്‍ഡിങ്ങ്

പ്രണബ് മുഖര്‍ജി ഇനി രാഷ്ട്രീയത്തിലേക്കുണ്ടാകില്ലെന്ന് മകള്‍

ശര്‍മ്മിഷ്ഠയുടെ മറുപടി റാവത്തിന് മാത്രമായിട്ടുള്ളതല്ലെന്നും പ്രണബ് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്ന് സന്ദേഹിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണ് ഇത്‌

മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് മകളും ഡല്‍ഹി കോണ്‍ഗ്രസ് വക്താവുമായ ശര്‍മ്മിഷ്ഠ മുഖര്‍ജി. നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ കഴിഞ്ഞയാഴ്ച നടന്ന ചടങ്ങില്‍ പ്രണബ് പങ്കെടുത്തതിനെ തുടര്‍ന്ന് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രപതിയായി 2012ല്‍ ചുമതലയേറ്റതോടെ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയതായി അവര്‍ വ്യക്തമാക്കി. ബിജെപി അടുത്ത തെരഞ്ഞെടുപ്പില്‍ 110 സീറ്റുകള്‍ പോലും നേടിയില്ലെങ്കില്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിക്കാമെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ട്വീറ്റിന് മറുപടിയായാണ് ശര്‍മ്മിഷ്ഠ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ശര്‍മ്മിഷ്ഠയുടെ മറുപടി റാവത്തിന് മാത്രമായിട്ടുള്ളതല്ലെന്നും പ്രണബ് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്ന് സന്ദേഹിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണ് ഇതെന്ന് വ്യക്തമാണ്. ആര്‍എസ്എസ് അദ്ദേഹത്തെ 2019ലെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ശര്‍മ്മിഷ്ഠയുടെ പ്രതികരണം പുറത്തുവരുന്നത്. കോണ്‍ഗ്രസിനുള്ളിലാണ് ബിജെപി വലിയ വാഗ്ദാനം നല്‍കിയാണ് പ്രണബിനെ ചടങ്ങിലെത്തിച്ചതെന്ന് പ്രചരണമുണ്ടായത്.

പ്രണബിന് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഇനി രാഷ്ട്രീയം നോക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ശര്‍മ്മിഷ്ഠയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ബിജെപിയുടെ പ്രധാനമന്ത്രിയാകുന്നതിന്റെ ഭാഗമായി താങ്കള്‍ താങ്കളുടെ പിതാവിന്റെ വക്താവാകാനൊരുങ്ങുകയാണോയെന്നാണ് ഒരാള്‍ ചോദിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍