UPDATES

സിനിമാ വാര്‍ത്തകള്‍

ശൊ, സ്ത്രീകള്‍ തന്നെ പാട്രിയാര്‍ക്കിയുടെ അംബാസിഡര്‍മാരാകുന്നു!

റിപ്പീറ്റ് വാല്യു ഉള്ള കോമഡി സിനിമകളിലെ ഫെമിനിസ്റ്റ് കഥാപാത്രങ്ങള്‍ കണ്ട് ഇതാണ് ഫെമിനിസം, ഇത് മാരകമായ അപകടം പിടിച്ച, കുടുംബത്തില്‍ കേറ്റാന്‍ കൊള്ളാത്ത എന്തോ സംഭവം ആണെന്ന് ധരിച്ച് വെച്ചിരിക്കുന്ന കുറെ മനുഷ്യരുണ്ട്

പ്രവീണ്‍ എസ് ആര്‍ പിയുടെ ഫേസ്ബുക്ക് പോസറ്റ്

എണ്‍പതുകളിലെ മലയാള സിനിമയിലെ സ്ഥിരം കഥാപാത്രം ആണ് ഫെമിനിസ്റ്റ് കാരിക്കേച്ചറുകള്‍. സുകുമാരിയെപോലെ ആരെങ്കിലും ആവും ഈ കഥാപാത്രം മിക്കപ്പോഴും ചെയ്യുക.
വലിയ കണ്ണാടി, സ്ലീവ്‌ലെസ് ബ്ലൗസ്, ക്ലബ്ബില്‍ പോക്ക്, പേടിത്തൊണ്ടന്‍ ഭര്‍ത്താവ്, ഭര്‍ത്താവിനേക്കാള്‍ സ്വന്തം പട്ടിയോട് സ്‌നേഹം, ‘വെസ്റ്റേണ്‍’ മ്യൂസിക്കിനോട് ഭ്രമം (ട്വിസ്റ്റ്), മുടിഞ്ഞ അഹങ്കാരം. ഇത്രയും ചേരുവകള്‍ ആയാല്‍ ഒരു റ്റിപ്പിക്കല്‍ മലയാള സിനിമ ഫെമിനിസ്റ്റ് കഥാപാത്രമായി. കൂടുതലും കോമഡിക്കായി ഉണ്ടാക്കുന്ന ഇത്തരം കഥാപാത്രങ്ങളെ അവസാനം പാഠം പഠിപ്പിക്കുന്ന ഒരു ചടങ്ങും ഉണ്ട്. മിക്കവാറും എലിയായ ഭര്‍ത്താവ് പുലിയായി ചെകിട്ടാത്തടിച്ചാണ് ഈ പാഠം പഠിപ്പിക്കാറ്.

റിപ്പീറ്റ് വാല്യു ഉള്ള ഇത്തരം കോമഡി സിനിമകളിലെ ഫെമിനിസ്റ്റ് കഥാപാത്രങ്ങള്‍ കണ്ട് ഇതാണ് ഫെമിനിസം, ഇത് മാരകമായ അപകടം പിടിച്ച, കുടുംബത്തില്‍ കേറ്റാന്‍ കൊള്ളാത്ത എന്തോ സംഭവം ആണെന്ന് ധരിച്ച് വെച്ചിരിക്കുന്ന കുറെ മനുഷ്യരുണ്ട്. അതില്‍ ഒരാളാണ് ബീന കണ്ണന്‍. മാതൃഭൂമിക്ക് അവര്‍ കൊടുത്ത ഒരു ഇന്റര്‍വ്യൂ കാണാനിടയായി. അയ്യേ, ഞാന്‍ ഫെമിനിസ്റ്റ് ഒന്നുമല്ല. ഇപ്പോളത്തെ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെ ബഹുമാനിക്കാന്‍ അറിയില്ല. ആണുങ്ങളെ എപ്പോളും ഒരു പടി മുന്‍പിലെ നിര്‍ത്താന്‍ കഴിയു. 2 കസേരയും, 2 ആണുങ്ങളും ഒരു പെണ്ണും ഉണ്ടെങ്കില്‍, ആണുങ്ങളെ ഇരുത്തിയിട്ട് ആ പെണ്ണ് നില്‍ക്കണം, എന്നതിങ്ങനെ മൊഴി മുത്തുകള്‍ പൊഴിക്കുകയാണ് ആ മഹതി. ഇങ്ങനെ Patriarchyക്ക് അംബാസിഡര്‍ ആവാന്‍ നടക്കുന്ന സ്ത്രീകളുടെ എണ്ണം ഒട്ടും കുറവല്ല. ഇവരൊക്കെയാണ് വനിത മാഗസിനുകളുടെ പ്രീയപ്പെട്ട കവര്‍ സ്റ്റോറികള്‍.
ഇവരൊക്കെ ഒരു ഫെമിനിസം 101 കളാസ്സിനു പോകുന്നത് നന്നാവും. അത് വരെ അറിയാത്ത വിഷയങ്ങളെ കുറിച്ച് സംസാരിക്കാതെ ഇരിക്കുന്നതാവും നല്ലതു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍