UPDATES

ട്രെന്‍ഡിങ്ങ്

വടിയെടുക്കില്ല, നിങ്ങള്‍ പ്രണയിക്കൂ; പ്രണയദിനത്തിന് പിന്തുണയും സംരക്ഷണവും പ്രഖ്യാപിച്ച് തൊഗാഡിയ

സംഘപരിവാറുമായി തെറ്റിയതോടെ തൊഗാഡിയ തന്റെ തീവ്രഹിന്ദുത്വ നിലപാടുകള്‍ മയപ്പെടുത്തുകയാണ്

സംഘപരിവാറിനോട് തെറ്റിപിരിഞ്ഞതിന് പിന്നാലെ തീവ്ര നിലപാടുകള്‍ മയപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. പ്രണയ ദിനം നിരോധിക്കേണ്ടതില്ലായെന്നാണ് തൊഗാഡിയയുടെ പുതിയ നിലപാട്. യുവതി യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ടെന്ന് തൊഗാഡിയ ഞായറാഴ്ച വിഎച്ച്പി ബജറഗ് ദള്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു. പ്രണയദിനത്തില്‍ യാതൊരു വിധ അക്രമങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ലായെന്നും തൊഗാഡിയ പറഞ്ഞു.

കമിതാക്കള്‍ ഇല്ലെങ്കില്‍ വിവാഹവും ഉണ്ടാവില്ല. വിവാഹം ഇല്ലെങ്കില്‍ ലോകത്തിന് തന്നെ വികസനം ഉണ്ടാവില്ല. അതുകൊണ്ട് യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള സ്വാതന്ത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ മക്കള്‍ക്കും സഹോദരിമാര്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ടെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

പ്രവീണ്‍ തൊഗാഡിയ ഭയക്കുന്ന വ്യാജ ഏറ്റുമുട്ടല്‍; മോദി-അമിത് ഷാ സംഘം പേടിക്കുന്ന തൊഗാഡിയ

വര്‍ഷങ്ങളായി പ്രണയദിനത്തെ ശക്തമായി എതിര്‍ക്കുന്ന സംഘടനയാണ് വിശ്വഹിന്ദു പരിഷത്ത്. പലയിടത്തും സദാചാര ആക്രമണങ്ങള്‍ നടത്തുകയുമുണ്ടായിട്ടുണ്ട്. പ്രണയദിന ആഘോഷം ഹൈന്ദവ സംസ്‌കാരം അല്ലെന്നും ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്താന്‍ ഇത് ഉപയോഗിക്കുന്നുവെന്നുമൊക്കെയായിരുന്നു തൊഗാഡിയയുടെ കഴിഞ്ഞ മാസം മുമ്പുവരെയുള്ള വാദം. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തൊഗാഡിയയെ പിടിക്കാന്‍ പൊലീസിനെ വിട്ടതോടെ എല്ലാ കാര്യങ്ങളും മാറി മറിഞ്ഞു.

എനിക്കും തൊഗാഡിയയുടെ വിധിയായിരിക്കാം; സംഘപരിവാര്‍ വധഭീഷണി ഉയര്‍ത്തുന്നുവെന്ന് രാംസേന തലവന്‍ പ്രമോദ് മുത്തലിക്ക്

തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നെ കൊല്ലാന്‍ ബിജെപി സര്‍ക്കാര്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തുമെന്നും പറഞ്ഞ തൊഗാഡിയ തന്റെ തീവ്ര ഹിന്ദു നിലപാടുകള്‍ മയപ്പെടുത്തി, ഗുജറാത്തിലടക്കം മൃതുഹിന്ദുത്വ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് പക്ഷത്തേക്ക് ചായാനുള്ള ശ്രമങ്ങളാണോ നടത്തുന്നത് എന്ന് ചില രാഷ്ട്രീയ നിരീക്ഷണങ്ങളും വരുന്നുണ്ട്. ആശുപത്രി കിടക്കയിലായിരുന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചതും ജീവന് ഭീഷണിയുണ്ട് എന്ന തൊഗാഡിയയുടെ വാദം ഏറ്റുപിടിച്ചതും വിഎച്ച്പി പ്രസിഡന്റിന് സാധ്യതകള്‍ തുറന്നിടുന്നുണ്ട്.

തൊഗാഡിയ വരെ പേടിക്കണം; സംഘിന്റെ ഉള്ളറകള്‍ അയാളോളം അറിഞ്ഞത് ആരുണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍