UPDATES

ട്രെന്‍ഡിങ്ങ്

രാഹുലിന് അധികാരത്തിലേറാന്‍ എന്തിനിത്ര തിരക്ക്? നരേന്ദ്ര മോദി

അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; 325 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തപ്പോള്‍, 126 പേര്‍ അനുകൂലിച്ചു വോട്ട് ചെയ്തു

പ്രതിപക്ഷത്തിന് വികസന വിരുദ്ധ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത് നിഷേധ രാഷ്ട്രീയമാണെന്നും മോദി ആരോപിച്ചു. പ്രധാന മന്ത്രിയുടെ പ്രസംഗത്തെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ടി ഡി പിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 325 പേര്‍ പ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്തപ്പോള്‍ 126 പേരാണ് പ്രമേയത്തെ അനുകൂലിച്ചത്. അണ്ണ ഡി എം കെ എന്‍ ഡി എയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ ശക്തമായി പരിഹസിച്ചുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. രാഹുലിന് പ്രധാനമന്ത്രി കസേരയോട് ഭ്രമമാണ്. എന്നാല്‍ തന്നെ പെട്ടന്ന് ഇറക്കിവിടാനാവില്ല, തന്നെ പ്രധാനമന്ത്രിയാക്കിയത് ജനങ്ങളാണെന്നും മോദി രാഹുലിന് മറുപടി പറഞ്ഞു. പ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി കുപ്പായം തയ്പ്പിച്ചുവച്ച നിരവധി പേരുണ്ട്. 2024 ലെ അവിശ്വാസ പ്രമേയത്തിന് ആശംസകള്‍ നേരുന്നതായും മോദി പ്രസംഗത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് വ്യക്തമാക്കി. വോട്ടിന് പണം നല്‍കിയവരാണ് കോണ്‍ഗ്രസെന്നും മോദി കുറ്റപ്പെടുത്തി. റാഫേല്‍ വിമാന ഇടപാട്, ജിഎസ്ടി നോട്ട് നിരോധനം തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങളെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൊണ്ട് നേരിടുന്ന രീതിയാണ് പ്രധാനമന്ത്രി സഭയില്‍ സ്വീകരിച്ചത്. ഇടത്, തൃണമുല്‍ കോണ്‍ഗ്രസ് ടിഡിപി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി ബഹളമുണ്ടാക്കിയെങ്കിലും വകവയ്ക്കാതെ മോദി പ്രസംഗം തുടരുകയായിരുന്നു.

70 വര്‍ഷമായി ഇരുട്ടില്‍ കിടന്ന 18000 ഗ്രാമങ്ങള്‍ നാലു വര്‍ഷത്തിനിടെ വൈദ്യുതീകരിച്ചു. ഇതില്‍ ഭൂരിഭാഗവും വടക്കി കിഴക്കന്‍ സംസ്ഥാനങ്ങളിലായിരുന്നു. സാധാരണക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായ ആയുഷ് കെയര്‍ സര്‍ക്കാര്‍ നടപ്പിലാക്കി. റാഫേല്‍ ഇടപാട് സുതാര്യമാണ്. രാഹുല്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അറിയാത്ത കാര്യങ്ങളാണ് അദ്ദേഹം സംസാരിക്കുന്നത്, രാഹുല്‍ ഗാനധിയുടെ കണ്ണിറുക്കല്‍ രാജ്യം കണ്ടതാണെന്നും മോദി കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി തന്നെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കാന്‍ വെല്ലുവിളിക്കുന്നു. ശരിയാണ് താന്‍ അതിനായിട്ടില്ല. പിന്നാക്ക ജാതിയില്‍ പിറന്നവനാണ് താന്‍. ഇത്തരത്തിലുള്ള ഓരാള്‍ അതെങ്ങനെ സാധിക്കുമെന്നും മോദി ചോദിച്ചു.

പ്രതിപക്ഷം രാജ്യസുരക്ഷ വച്ചാണ് കളിക്കുന്നത്. മിന്നലാക്രമണത്തെ പരിഹസിച്ച പ്രതിപക്ഷ നടപടി രാജ്യം പൊറുക്കില്ലെന്നും പ്രതികരിച്ചും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒന്നിനും വിശ്വാസമില്ല, തിരഞ്ഞെടുപ്പ് കമീഷനെ സംശയമാണ്. ജൂഡീഷ്യറി, റിസര്‍വ് ബാങ്ക്, അന്താരാഷ്ട്ര ഏജന്‍സികള്‍ എല്ലാവരെയും സംശയിക്കുന്ന ഇവര്‍ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് വികസന വിരുദ്ധമാണ്. കള്ളപ്പണത്തിനെതിരായ തന്റെ പോരാട്ടം നിരവധി ശത്രക്കളെ സൃഷ്ടിച്ചെന്നും മോദി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ച്ച. ജിഎസ്ടി സംസ്ഥാനങ്ങള്‍ക്ക് നേട്ടമുണ്ടാക്കി. ജിഎസ്ടിക്കെതിരേ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും മോദി ആരോപിച്ചു.

ആന്ധ്രപ്രദേശ് വിഷയം പ്രസംഗത്തില്‍ പരാമര്‍ശിച്ച മോദി സംസ്ഥാനത്തിന് ഈ ഗതിവരുത്തിയത് യുപിഎ സര്‍ക്കാരാണെന്നും മോദി
കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ വികസനത്തില്‍ കേന്ദ്രം ബാധ്യസ്ഥരാണ്. അടല്‍ ബിഹാരി വാജ്പേയ് പ്രധാന മന്ത്രിയായിരുന്ന സമയത്ത് മുന്ന് സംസ്ഥാനങ്ങള്‍ രൂപീകരിച്ചു. സമാധാനപരമായിന്നു ആ നടപടി. ആ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ പുരോഗതിയുടെ പാതയിലാണ്. കോണ്‍ഗ്രസ് ആന്ധ്രയെ വിഭജിച്ചു അതിപ്പോള്‍ നാണക്കേടായി മാറിയിരിക്കുകയാണ്. ആന്ധ്ര വിഷയത്തില്‍ ടിഡിപി
എന്‍ഡിഎ വിട്ടു. വൈഎസ് ആര്‍ കോണ്ഡഗ്രസിന്റെ ചതിയില്‍ പെടരുതെന്ന് ചന്ദ്രബാബു നായിഡുവിന് താന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും മോദി വ്യക്തമാക്കുന്നു. ആന്ധ്രയുടെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രം മുസ്ലീം സ്ത്രികളുടെ ഉന്നമനത്തിന് പ്രതിജ്ഞാബദ്ധരാണ്, രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഇവ നാണക്കേടുണ്ടാക്കി. ഇത്തരം ആതിക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കേണ്ടത് സംസ്ഥനങ്ങളാണെന്നും മോദി പറഞ്ഞു. ഇത്തരത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ചും, അവിശ്വാസ പ്രമേയത്തില്‍ ആരോപിച്ച ഒരോ കാര്യങ്ങള്‍ക്കും അക്കമിട്ട് നിരത്തിയുമായിരുന്നു മോദി അവിശ്വാസ പ്രമേയത്തിന് മറുപടി പറഞ്ഞത്.

2019ലേക്കുള്ള രാഹുല്‍ ബ്രാന്‍ഡിന്റെ ഉദ്ഘാടനമാണ് നമ്മള്‍ കണ്ടത്

ആസ്തി 680 കോടി, ആമറോണ്‍ ബാറ്ററി ഉടമ; സര്‍ക്കാരിനെ ആക്രമിക്കാന്‍ ടിഡിപി നിയോഗിച്ച ജയദേവ് ഗല്ലെയെ കുറിച്ചറിയാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍