UPDATES

ട്രെന്‍ഡിങ്ങ്

“രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രിയെന്ന് മോദി മനസിലാക്കണം”

ആര്‍എസ്എസ്സുകാര്‍ രാജ്യത്തെക്കാള്‍ അവരുടെ സംഘടനയാണ് വലുതെന്നു കരുതുന്നവരാണ്

കര്‍ണാടകയില്‍ ബി എസ് യദിയൂരപ്പ രാജിവച്ചതിനു തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗനാധി. രാജ്യത്തേക്കാള്‍ വലുതാണ് പ്രധാനമന്ത്രിയെന്ന് മോദി കരുതരെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിക്കുള്ള സന്ദേശം എന്നു പറഞ്ഞുകൊണ്ട് രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളേക്കാള്‍ വലുതാണ് താനെന്ന ചിന്ത പ്രധാനമന്ത്രി അവസാനിപ്പിക്കണം. രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി, രാജ്യത്തെ ജനങ്ങളെക്കാള്‍ വലുതല്ല പ്രധാനമന്ത്രി, പാര്‍ലമെന്റിനെക്കാളോ പാര്‍ലമെന്റ് അംഗങ്ങളേക്കാളോ വലുതല്ല പ്രധാനമന്ത്രി, സുപ്രീം കോടതി ഉള്‍പ്പെടെയുള്ള രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെക്കാള്‍ വലുതല്ല പ്രധാനമന്ത്രി. ഈ രാജ്യത്തെ നയിക്കാന്‍ ചുമതലപ്പെട്ടയാളാണ് പ്രധാനമന്ത്രി, രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളേയും ജനങ്ങളേയും വിലവയ്ക്കാതെ മുന്നോട്ടുപോകാന്‍ അധികാരമുള്ളയാളല്ല. മോദിക്ക് ഈ കാര്യങ്ങളൊക്കെ അറിയാമോയെന്ന് അറിയില്ല. ആര്‍ എസ് എസ് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ മനസിലാക്കിയിട്ടില്ല. അര്‍ എസ് എസിനെ ഒഴിച്ച് ഈ രാജ്യത്തെ മറ്റൊന്നിനേയും അംഗീകരിക്കാത്തവരാണവര്‍. ഇക്കാര്യങ്ങള്‍ ഞാന്‍ മാത്രമല്ല, ഈ രാജ്യവും ജനങ്ങളും മൊത്തത്തില്‍ പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തുകയാണ്.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍