UPDATES

ട്രെന്‍ഡിങ്ങ്

ആ കൊലപാതികയെ മഹത്വവത്കരിക്കുന്നോ? ഇന്ദിര ഗാന്ധിക്കും പ്രിയങ്ക ചോപ്രയ്ക്കും സോഷ്യല്‍ മീഡിയയില്‍ തെറിവിളി

ഇന്ദിര ഗാന്ധിക്കൊപ്പം തന്റെ അമ്മയും കുടുംബവും നില്‍ക്കുന്ന ഒരു പഴയ ഫോട്ടോയാണ് പ്രിയങ്ക ഷെയര്‍ ചെയ്തത്

ഇന്ദിര ഗാന്ധിയുടെ മുപ്പത്തിമൂന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഇന്ത്യയുടെ ആദ്യ വനിത പ്രധാനമന്ത്രിയെ ആദരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്ത ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് സോഷ്യല്‍ മീഡിയയുടെ ‘തെറിവിളി’. ഇന്ദിര ഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തിലാണ് തന്റെ ഫോട്ടോ ആല്‍ബത്തില്‍ നിന്നുള്ള ഒരു പഴയ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക ഷെയര്‍ ചെയ്തത്. പ്രിയങ്കയുടെ അമ്മ മധു ചോപ്ര, അമ്മൂമ്മ മധു ജ്യോത്സന, കൃഷ്ണ അകൗരി, അമ്മയുടെ സഹോദരി നീല അകൗരി എന്നിവര്‍ ഇന്ദിരയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് ഫോട്ടോ. വിസ്മയപ്പെടുത്തുന്ന ഒരു പഴയ ചിത്രം എന്ന അടിക്കുറപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഈ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ വിമര്‍ശനങ്ങളും അസഭ്യവാക്കുകളുമാണ് കേള്‍ക്കേണ്ടി വരുന്നത്. സിഖ് സമുദായത്തില്‍പ്പെട്ടവരുടെ രോഷമാണ് കൂടുതലും.

കൂട്ടക്കുരുതിയുടെ കാരണക്കാരിയായ ഒരുവളെയാണോ നിങ്ങള്‍ മഹത്വവത്കരിക്കുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇന്ദിരയെ പുകഴ്ത്തിയതിലൂടെ നിങ്ങളോടുണ്ടായിരുന്ന സകല ബഹുമാനവും പോയെന്നു ചിലര്‍ പറയുമ്പോള്‍ ഇന്ദിരയേയും പ്രിയങ്കയേയും ഒരുപോലെ വെറുക്കുന്നുവെന്നാണ് മറ്റു ചിലരുടെ പ്രതികരണം. യുനിസെഫ് അംബാസിഡറായ നിങ്ങള്‍ക്കെങ്ങനെയാണ് വംശഹത്യക്ക് കാരണക്കാരിയായ ഒരു സ്ത്രീയേ പുകഴത്താന്‍ കഴിയുന്നതെന്നും നിങ്ങള്‍ വലിയൊരു ഇരട്ടത്താപ്പുകാരിയാണെന്നും വിമര്‍ശിക്കുന്നു ഒരു വിഭാഗം.

നിങ്ങളോടുള്ള എല്ലാ ബഹുമാനവും പോയിരിക്കുന്നു. അവരെപോലെയൊരു കൂട്ടക്കൊലപാതകിയെ മഹത്വവത്കരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. നിങ്ങള്‍ ഒരു ഇരട്ടത്താപ്പുകാരിയാണ്, നിങ്ങള്‍ യുനിസെഫിനു വേണ്ടി പ്രവര്‍ത്തിക്കുന്നു, ആ നിലയില്‍ നിന്നുകൊണ്ടാണ് നിങ്ങളാണ് സിഖുകാരെ കൂട്ടക്കൊല നടത്തിയ ആ യക്ഷിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതും, നാണക്കേട് തോന്നുന്നു; ഒരാളുടെ കമന്റ്.

ഇന്ദിര ഗാന്ധിയെ അസഭ്യമായ വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കുന്ന കമന്റുകളും പ്രിയങ്ക പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയായി നിരവധിയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍