UPDATES

സിനിമാ വാര്‍ത്തകള്‍

ഫത്വയും ഖദ്രിയുമെല്ലാം വ്യാജന്‍; പ്രിയ വാര്യര്‍ കണ്ണിറുക്കുന്നത് ചര്‍ച്ചയാകുന്നതെങ്ങനെ?

പാട്ടിനെതിരെ വീഡിയോയില്‍ മൗലാന ഖദ്രി രംഗത്തെത്തുന്നുണ്ടെങ്കിലും ഫത്വ പുറപ്പെടുവിക്കുന്നൊന്നും ഇല്ല. അള്ളാഹുവിനെക്കുറിച്ചോ പ്രവാചകനെക്കുറിച്ചോ ആരെങ്കിലും മോശമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് ആതിഫ് ഖദ്രി പറയുന്നത്.

ഒമര്‍ ലുലുവിന്റെ അഡാര്‍ ലൗവിലെ മാണിക്യമലരായ പൂവി പാട്ടും പ്രിയ വാര്യരുടെ കണ്ണിറുക്കലുമെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിന് ഇടയില്‍ പ്രിയ വാര്യര്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചതായി പറയുന്ന മൗലാന ആതിഫ് ഖദ്രി വ്യാജനാണന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ പ്രമുഖ രാഷ്ട്രീയ നേതാവ് തന്നെ ഇക്കാര്യം അഴിമുഖത്തോട് പറഞ്ഞു. ടൈംസ് നൗ ചാനലിന്റെ പാരഡി അക്കൗണ്ടായ ടൈംസ് ഹൗ ആണ് ട്വിറ്ററില്‍ ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. അതേസമയം തങ്ങളുടേത് ഒരു ട്രോള്‍ പാരഡി സംരംഭമാണ് എന്ന് ടൈംസ്‌ ഹൌ വ്യക്തമാക്കുന്നുണ്ട്.

ടൈംസ്‌ ഹൌ ട്വീറ്റിന്‍റെ അടിസ്ഥാനത്തില്‍ ഫത്വ വിഷയത്തില്‍ ആജ് തക് പോലെയുള്ള ചാനലുകള്‍ വിശദമായ ചര്‍ച്ച തന്നെ നടത്തി. ഫത്വയും ഹൈദരാബാദ് സ്വദേശികളായ യുവാക്കളുടെ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ കേസെടുത്തതായി പറയുന്നതും കള്ളമാണ് എന്ന് വ്യക്തമായിട്ടുണ്ട്. പരാതി കിട്ടിയിട്ടുണ്ടെന്ന് ഹൈദരാബാദ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മതിയായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ കേസേടുത്തില്ലെന്നും പറയുന്നു.

പാട്ടിനെതിരെ വീഡിയോയില്‍ മൗലാന ഖദ്രി രംഗത്തെത്തുന്നുണ്ടെങ്കിലും ഫത്വ പുറപ്പെടുവിക്കുന്നൊന്നും ഇല്ല. അള്ളാഹുവിനെക്കുറിച്ചോ പ്രവാചകനെക്കുറിച്ചോ ആരെങ്കിലും മോശമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് ആതിഫ് ഖദ്രി പറയുന്നത്.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍