UPDATES

ട്രെന്‍ഡിങ്ങ്

കേരളം എന്ന ദൈവത്തിന്റ സ്വന്തം ‘രാജ്യ’ത്തില്‍ ഗൗരി ലങ്കേഷിന്റെ നടക്കാതെ പോയ ആഗ്രഹം

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റു കൊല്ലപ്പെടുന്നത്

വെടിയുണ്ടകളില്‍ ആ ജീവിതം അവസാനിക്കുന്നതിനു മുമ്പ് ഗൗരി ലങ്കേഷ് പറഞ്ഞത് കേരളത്തെ കുറിച്ചായിരുന്നു. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെ കുറിച്ച്. ശശി തരൂര്‍ എം പി പോസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ തിരുവാതിര കളിക്കുന്ന ഒരു വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് തന്റെ ഫെയ്‌സ്ബുക്കിലായിരുന്നു ഗൗരി ഓണത്തെ അനുബന്ധിച്ചുകൊണ്ട് കേരളത്തെയും മലയാളികളെയും അഭിനന്ദിച്ചുകൊണ്ട് എഴുതിയത്.

കേരളീയര്‍ ഓണം ആഘോഷിക്കുന്നു. മതവ്യത്യാസങ്ങള്‍ നശിക്കട്ടെ. അവര്‍ അവരുടെ രാജ്യത്തെ( ഞാന്‍ രാജ്യം എന്നാണ് പറഞ്ഞത്.നിങ്ങളത് ശ്രദ്ധിച്ചോ സംഘപരിവാറുകാരെ?) ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കാന്‍ കാരണം ഇതാണ്. എന്റെ മലയാളി സുഹൃത്തുക്കളെ നിങ്ങള്‍ ദയവായി നിങ്ങളുടെ മതേതരമൂല്യങ്ങള്‍ സംരക്ഷിക്കുക. അടുത്ത തവണ ഞാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വരുമ്പോള്‍ ആരെങ്കിലും എനിക്ക് രുചികരമായ ബീഫ് ഉണ്ടാക്കി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘപരിവാറുകാര്‍ നശിക്കട്ടെ…

ഇതായിരുന്നു ഗൗരിക്ക് കേരളത്തെ കുറിച്ച് പറയാനുണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 3.18 ന് ആയിരുന്നു ഗൗരി ഈ പോസ്റ്റ് ഇട്ടത്. അന്നേ ദിവസം രാത്രി എട്ടു മണിയോടെയാണ് അവര്‍ പടിഞ്ഞാറന്‍ ബെംഗളൂരുവിലുള്ള രാജരാജേശ്വരി നഗറിലുള്ള വീട്ടില്‍വച്ച് വെടിയേറ്റ് കൊല്ലപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍