UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും യൂദാസുമാര്‍’; റീത്തും ശവപ്പെട്ടിയും വച്ച്‌ ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധം

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനാണോയെന്നും പോസ്റ്ററുകളില്‍ ചോദിക്കുന്നു

എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഫോട്ടോ പതിച്ച ശവപ്പെട്ടി വച്ച് പ്രതിഷേധം. ഇതോടൊപ്പം റീത്തും വച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആദരാഞ്ജലികളും നേരുന്നുണ്ട്.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനായി സീറ്റ് വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് ഇതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ശവപ്പെട്ടി കണ്ടെത്തിയത്.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും യൂദാസുമാരാണെന്ന് പറയുന്ന പോസ്റ്ററുകളും ഇതോടൊപ്പം പതിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനാണോയെന്നും പോസ്റ്ററുകളില്‍ ചോദിക്കുന്നു. പ്രവര്‍ത്തകര്‍, രക്തസാക്ഷികള്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ശവപ്പെട്ടിയും ബോര്‍ഡുകളും കൊണ്ടുവച്ചതെന്ന് കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍