UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല : ചെറുന്യൂനപക്ഷം തെരുവിൽ നടത്തുന്ന സമരങ്ങൾ പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനമല്ല : പുന്നല ശ്രീകുമാർ

വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്.

ശബരിമല ക്ഷേത്രത്തിലെ ജനാധിപത്യവല്‍ക്കരണത്തെ ഭയപ്പെടുന്നവരാണ് വിധ്വംസക പ്രവര്‍ത്തനം നടത്തുന്നതെന്ന് കെ പി എം എസ് നേതാവ് പുന്നല ശ്രീകുമാര്‍. ഇത് അംഗീകരിക്കാന്‍ പറ്റില്ല. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്.
ചെറുന്യൂനപക്ഷം തെരുവില്‍ നടത്തുന്ന സമരങ്ങള്‍ പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനമല്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ 5 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുക എന്നത് സംസ്ഥാന ഗവണ്മെന്റിന്റെ ഭരണഘടന ബാധ്യതയാണെന്നും, വിധി നടപ്പാക്കാൻ വൈകുന്നത് അതിന്റെ അന്ത:സത്തയെ ഇല്ലാതാക്കുന്നതും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ക്ഷണിച്ചു വരുത്താൻ ഇടവരുത്തുകയും ചെയ്യുമെന്നും പുന്നല ശ്രീകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീകുമാർ.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തില്‍ രൂപീകരിച്ചു. സി.കെ. വിദ്യാസാഗര്‍, ബി. രാഘവന്‍ (വൈസ് ചെയര്‍മാന്‍മാര്‍), സി.ആര്‍. ദേവദാസ്, സി.പി. സുഗതന്‍, ഇ.എന്‍. ശങ്കരന്‍ (ജോയന്‍റ് കണ്‍വീനര്‍മാര്‍), കെ. സോമപ്രസാദ് (ട്രഷറര്‍) എന്നിവരാണ് സമിതിയുടെ മറ്റ് ഭാരവാഹികള്‍.

“താന്ത്രിക വിദ്യ അഭ്യസിപ്പിച്ചതിന്റെ പേരിൽ യാഥാസ്ഥിതികർ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയ ചെറുപ്പക്കാരൻ ഇപ്പോഴും പാലക്കാട് ജീവിക്കുന്നുണ്ട്”; പുന്നല ശ്രീകുമാറിന്റെ പ്രസംഗം/വീഡിയോ

ശബരിമലയില്‍ പ്രതി സ്ഥാനത്തുള്ളവരുമായി സമവായം വേണ്ട, വിധി വേഗത്തിൽ നടപ്പാക്കണം; കേരള പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാർ

‘ചുവപ്പ് കണ്ടാല്‍ കുത്തുന്ന’ ജല്ലിക്കെട്ട് കാളയോ സുകുമാരന്‍ നായര്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍