UPDATES

ട്രെന്‍ഡിങ്ങ്

ചോദ്യപേപ്പറില്‍ സര്‍ക്കാര്‍ നിരോധിച്ച വാക്കും: വിവാദത്തില്‍ കുരുങ്ങി പി എസ് സി

സര്‍ക്കാരിന്റെ ഒരു രേഖകളിലും ഈ പദം ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെയാണ് ഭരണഘടനാ സ്ഥാപനമായ പി എസ് സി ഈ വാക്ക് തങ്ങളുടെ ഒരു രേഖയില്‍ ഉപയോഗിച്ചിരിക്കുന്നത്‌

പി എസ് സി നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പറില്‍ സര്‍ക്കാര്‍ നിയമപരമായി നിരോധിച്ച വാക്കായ ഹരിജന്‍ എന്ന പദം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. ഇതിനെതികരായി പി എസ് സി ചെയര്‍മാന് കത്തുകള്‍ അയച്ചിരിക്കുകയാണ് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ, കുറത്തിയാട് സ്വദേശി ഉമേഷ് പി ഉത്തമന്‍.

ജനുവരി ആറിന് പി എസ് സി നടത്തിയ ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് ഗുരുതരമായ തെറ്റ് കടന്നു കൂടിയിരിക്കുന്നത്. ‘വി ടി ഭട്ടതിരിപ്പാട് പരിഷ്‌കരണ പ്രവര്‍ത്തനം നടത്തിയ കേരളീയ സമുദായം?’ എന്നതായിരുന്നു ചോദ്യം. ഉത്തരം തെരഞ്ഞെടുക്കാനായി നായര്‍, ഈഴവ, നമ്പൂതിരി, ഹരിജനങ്ങള്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളാണ് നല്‍കിയിരുന്നത്. സര്‍ക്കാരിന്റെ കത്തിടപാടുകളിലും പ്രസിദ്ധീകരണങ്ങളിലും മറ്റ് രേഖകളിലും ഹരിജന്‍, ഗിരിജന്‍, ദലിത്, കീഴാളന്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്. ഇതിന് പകരം പട്ടിക ജാതി, പട്ടിക ഗോത്രവര്‍ഗം എന്നീ പദങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ഈ ഉത്തരവില്‍ പറയുന്നു. ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒരു ജനവിഭാഗത്തിന് അപകര്‍ഷതാ ബോധം സൃഷ്ടിക്കുന്നതാണെന്നും അതിനാല്‍ ഈ വാക്കുകള്‍ സര്‍ക്കാര്‍ രേഖകളില്‍ നിരോധിക്കണമെന്നും പട്ടിക ജാതി, ഗോത്രവര്‍ഗ്ഗ കമ്മിഷന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവ നിരോധിച്ചത്.

മാധ്യമങ്ങളിലും മറ്റ് പൊതുഇടങ്ങളിലും ഈ വാക്കുകളില്‍ പലതും ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ ഇവ ഉപയോഗിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഭരണഘടനാ സ്ഥാപനമായ പി എസ് സി തന്നെ ഈ വാക്ക് തങ്ങളുടെ ഒരു രേഖയില്‍ ഉപയോഗിച്ചത് തെറ്റാകുന്നതെന്ന് പരാതിക്കാരനായ ഉമേഷ് അഴിമുഖത്തോട് പറഞ്ഞു. പി എസ് സിയുടെ ഈ വീഴ്ചയ്‌ക്കെതിരെ ചെയര്‍മാന് തുറന്ന കത്ത് അയയ്ക്കാനും മറ്റ് വഴികളിലൂടെ പ്രതിഷേധിക്കാനും ഒരുങ്ങുകയാണ് ഇദ്ദേഹവും സുഹൃത്തുക്കളും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍