UPDATES

ട്രെന്‍ഡിങ്ങ്

ഞങ്ങള്‍ മുത്തലാഖ് തുടരും, നിങ്ങള്‍ വേണമെങ്കില്‍ ശിക്ഷിച്ചോ; സുപ്രിം കോടതിയെ വെല്ലുവിളിച്ച് മുസ്ലിം സംഘടന

തലാഖ് നിരോധിച്ചുകൊണ്ടുള്ള വിധി മതാചാരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നു ജാമിയത്ത്-ഉല്‍മ-ഇ ഹിന്ദ

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിക്കെതിരേ ജാമിയത്ത്-ഉല്‍മ-ഇ ഹിന്ദ് എന്ന മുസ്ലീം സംഘടന രംഗത്ത്. സുപ്രിം കോടതി നിരോധിച്ചെങ്കിലും ഉടനടിയുള്ള മുത്തലാഖ് ഉള്‍പ്പെടെയുള്ള എല്ലാ തലാഖുകളും രാജ്യത്ത് നിലനില്‍ക്കുമെന്ന് അത് സാധുതയുള്ളതായി കണക്കാക്കുമെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി മൗലാന മഹമൂദ് മദനി ബുധനാഴ്ച പറഞ്ഞു. ഇതിന്റെ പേരില്‍ ഒരാളെ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിക്കാമെന്ന് മദനി വെല്ലുവിളിച്ചു. എന്നാല്‍ ആരെ ശിക്ഷിച്ചാലും വിവാഹമോചനം സാധുവായി കണക്കാക്കപ്പെടുമെന്നും മദനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മുത്തലാഖ് സംബന്ധിച്ച് സുപ്രിം കോടതിയില്‍ മുസ്ലിം വിമന്‍സ് ക്വസ്റ്റ് എന്ന സംഘടന നല്‍കിയ പരാതിയിലെ എതിര്‍ കക്ഷിയായിരുന്നു ജാമിയത്ത് ഉല്‍മ-ഇ ഹിന്ദ്. സുപ്രീം കോടതി വിധിയെ കുറിച്ച് ഒരു സംശയവുമില്ലാത്ത വിധത്തിലാണ് അവര്‍ പ്രതികരിക്കുന്നത്. ഒരാളുടെ മതാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള മൗലിക അവകാശത്തിന് മേലുള്ള കടന്നുകയറ്റമായി അവര്‍ വിധിയെ കാണുന്നു എന്നത് തന്നെ ഇതിന്റെ തെളിവാണ്. അതുകൊണ്ടുതന്നെ വിധിയെ തങ്ങള്‍ അംഗീകരിക്കില്ലെന്നാണ് അവരുടെ വാദം. നിക്കാഹ്, ഹലാല, ബഹുഭാരത്വം തുടങ്ങിയവയെ കുറിച്ച് ആവര്‍ത്തിച്ച് പരമര്‍ശിക്കപ്പെടുന്നത് തന്റെ ഭാവിയില്‍ ഇത്തരം കടന്നുകയറ്റങ്ങള്‍ ഉണ്ടാവും എന്നതിന്റെ തെളിവാണെന്നും മൗലാന മഹമൂദ് മദനി പറയുന്നു.

ഇസ്ലാം വിശ്വാസപ്രകാരം പാപമാണെങ്കില്‍ പോലും തലാഖ് തുടരുമെന്നും മദനി പറഞ്ഞു. ഡല്‍ഹി പോലീസ് തനിക്ക് ലൈസന്‍സുള്ള തോക്ക് തന്നിട്ടുണ്ടെന്നും അത് ആരെയെങ്കിലും കൊല്ലാനല്ല മറിച്ച് സ്വയരക്ഷയ്ക്കാണെന്നും അദ്ദേഹം ഉദാഹരണമായി പറഞ്ഞു. എന്തുകൊണ്ടാണ് ഇസ്ലാം തലാഖിനെ ഉള്‍പ്പെടുത്തിയത് എന്നതിനെ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അദ്ദേഹം ഈ ഉദാഹരണം പറഞ്ഞത്. എന്നാല്‍ അടുത്ത നടപടി എന്തായിരിക്കണം എന്നതിനെ കുറിച്ച് സംഘടന ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് വേണം മനസിലാക്കാന്‍.

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ മുത്തലാഖ് നല്‍കാവു എന്ന് തങ്ങള്‍ മുസ്ലിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി ജാമിയത്ത് ഒരു പ്രസ്താവനയില്‍ പറഞ്ഞു. മുത്തലാഖിനെ ശരിയത്ത് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവന വിശദീകരിക്കുന്നു. മറ്റുള്ളവര്‍ക്ക് ഇസ്ലാമിക കാര്യങ്ങളില്‍ ഇടപെടാനുള്ള അവസരം ലഭിക്കുമെന്നതിനാലും മുത്തലാഖ് ഒഴിവാക്കണമെന്ന് പ്രസ്താവന വിശ്വാസികളോട് ആവശ്യപ്പെടുന്നു. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതവിശ്വാസം എന്ന മൗലിക അവകാശത്തില്‍ ഒരു ഒത്തുതീര്‍പ്പിനും സംഘടന തയ്യാറല്ലെന്നും അത് വ്യക്തമാക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍